മെക്സിക്കോയുടെ സൗത്തേൺ സംസ്ഥാനമായ ഒക്സാക്കയിൽ ട്രെയിൻ പാളം തെറ്റി അപകടം. സംഭവത്തിൽ 13 പേർ മരിച്ചു. 98 പേർക്ക് പരിക്കേറ്റു. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്.
ഷിവേലയ്ക്കും നിസാൻഡയ്ക്കും ഇടയിലാണ് ട്രെയിൻ പാളം തെറ്റിയത്. അപകട സമയത്ത് ട്രെയിനിൽ 241 യാത്രക്കാരും 9 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നതായി മെക്സിക്കൻ നേവി അറിയിച്ചു. യാത്രക്കാരിൽ 193 പേരും അപകട നില തരണം ചെയ്തു. പരിക്കേറ്റ 98 പേരിൽ 36 പേർക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.