വാഷിങ്ടണ്‍: അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യന്‍ഷിപ്പ് (UFC) തലവന്‍ ഡാന വൈറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകാന്‍ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപിന്റെ ദീര്‍ഘകാല സുഹൃത്ത് കൂടിയാണ് ഡാന വൈറ്റ്.
ഡാന വൈറ്റ് ഒറ്റയ്ക്ക് വന്നാല്‍ പോര, കുറച്ച് സഹായികളേയും കൂടെ കൂട്ടണമെന്നാണ് ആവശ്യം. വൈറ്റ് ഹൗസ് വാര്‍ത്താ സമ്മേളനങ്ങള്‍ കൈകാര്യം ചെയ്യാന്‍ യുഎഫ്‌സി താരങ്ങളെ സഹായികളായി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായും ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറയുന്നുണ്ട്. ചിലരെ പേരെടുത്ത് പരാമര്‍ശിച്ചാണ് യുഎസ് പ്രസിഡന്റ് പോസ്റ്റ്. ഇതില്‍ അമേരിക്കയ്ക്ക് പുറത്തുള്ള താരങ്ങളുമുണ്ട്. മുന്‍ യുഎഫ്‌സി ചാമ്പ്യന്മാരായ റഷ്യയുടെ ദാഗെസ്ഥാനില്‍ നിന്നുള്ള ഇസ്ലാം മഖാച്ചെവ്, ഖബീബ് നൂര്‍മാഗോമേദോവ്, അമേരിക്കന്‍ താരങ്ങളായ ജസ്റ്റിന്‍ ഗെയ്ത്ജി, ഡാനിയല്‍ കോര്‍മിയര്‍, കെയ്‌ല ഹാരിസണ്‍, ബ്രസീലിയന്‍ താരം അമാന്‍ഡ നൂനെസ് എന്നിവരെ സഹായികളായി വേണമെന്നാണ് ട്രംപിന്റെ ആവശ്യം.
തനിക്ക് ആവശ്യമുള്ളവരുടെ ചിത്രങ്ങള്‍ സഹിതമാണ് ട്രംപിന്റെ പോസ്റ്റ്. ഭ്രാന്തന്മാരായ ഇടതുപക്ഷത്തെ പ്രതിരോധിക്കാന്‍ ഈ ആളുകളെയൊക്കെ ആവശ്യമുണ്ടത്രേ. ഇതുവരെ കാണാത്ത തരം പ്രസ് സെക്രട്ടറിയായിരിക്കും ഡാന എന്നും തന്റെ ഓഫര്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ട്രംപിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
2001 മുതല്‍ ഡാന വൈറ്റുമായി ട്രംപിന് അടുപ്പമുണ്ട്. പക്ഷെ, സൗഹൃദമൊക്കെ ഉണ്ടെങ്കിലും ഇങ്ങനെയൊരു ജോലി വേണ്ടെന്ന് ഡാന അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എങ്കിലും മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപുമായി തിങ്കളാഴ്ച നടത്തുമെന്നും ഡാന വൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ട്രംപിന് ആള് മാറിയതാണോ എന്ന സംശയവും ഉയരുന്നുണ്ട്. പ്രതിരോധ വകുപ്പിന്റെയും മുന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റീസിന്റെയും പെന്റഗണ്‍ ചീഫ് വക്താവായിരുന്ന ഡാനാ ഡബ്ല്യു. വൈറ്റ് എന്ന വനിതയെയാണ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അങ്ങനെയല്ല, ട്രംപ് ഉദ്ദേശിച്ചത് മിക്‌സഡ് മാര്‍ഷ്യല്‍ താരം ഡാന വൈറ്റിനെ തന്നെയാണെന്നും സോഷ്യല്‍ മീഡിയയില്‍ ഒരു വഴിക്ക് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സിനെ 'മനുഷ്യ കോഴിയങ്കം'എന്ന് വ്യാപകമായി വിമര്‍ശിക്കപ്പെടുകയും മുഖ്യധാരാ വേദികള്‍ ഒഴിവാക്കുകയും ചെയ്തതിന് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ പോസ്റ്റ് വരുന്നത്. 2001 ല്‍ യുഎഫ്‌സി 30, യുഎഫ്‌സി 31 മത്സരങ്ങള്‍ ട്രംപ് മുന്‍കൈയ്യെടുത്ത് നടത്തിയിരുന്നു. അന്ന് മുതല്‍ യുഎഫ്‌സിയുമായും ഡാന വൈറ്റുമായും ട്രംപ് അടുപ്പം സൂക്ഷിക്കുന്നുണ്ട്.
ഒക്ടോബര്‍ 16-ന് കാറ്റി സക്കറിയ ആഴ്ച തികയ്ക്കും മുമ്പ് സ്ഥാനമൊഴിഞ്ഞതു മുതല്‍ വൈറ്റ് ഹൗസിന പ്രസ് സെക്രട്ടറി ഇല്ലാതെ തുടരുകയാണ്.