ഇറാന് ഭീഷണിയുമായി വീണ്ടും ട്രംപ് 
WORLD

ഇന്ന് രാത്രി കടുത്ത ആക്രമണം; ഇറാന് ഭീഷണിയുമായി വീണ്ടും ട്രംപ്

അങ്കാരയിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കവേയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

Author : ന്യൂസ് ഡെസ്ക്

വാഷിംങ്ടൺ: ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇന്ന് രാത്രി ഇറാന് നേരെ കടുത്ത ആക്രമണം നടത്തുമെന്നാണ് ഭീഷണി. ഗൾഫിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തൽ കരാർ അവസാനിച്ചതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഇന്ന് രാത്രി ശക്തമായ ആക്രമണം നടത്താൻ പോവുകയാണ്. അങ്കാരയിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കവേയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ വളരെ മോശമായാണ് പെരുമാറുന്നതെന്നും കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും അയക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ഇറാൻ്റെ ആണവായുധശേഷി ഇല്ലാതാക്കാനാണ് ആക്രമണം. 47 കൊല്ലമായി പശ്ചിമേഷ്യയിലെ കുഴപ്പക്കാരായി തുടരുകയാണ് ഇറാൻ. ഇനി ആരെയും അവർ ഉപദ്രവിക്കില്ല. ഇറാന് ആണവായുധം ഉണ്ടായിരിക്കാൻ പാടില്ല. അതാണ് തൻ്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

SCROLL FOR NEXT