ഇന്ത്യയ്ക്ക് ട്രംപിൻ്റെ മുന്നറിയിപ്പ് Source: Facebook
WORLD

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ താരിഫ് ഇനിയും വർധിപ്പിക്കും; ഇന്ത്യയ്ക്ക് ട്രംപിൻ്റെ മുന്നറിയിപ്പ്

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലാണ് ഇന്ത്യയ്ക്ക് ട്രംപിൻ്റെ മുന്നറിയിപ്പ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടർന്നാൽ താരിഫ് ഇനിയും വർധിപ്പിക്കും. യുക്രൈനിൽ യുദ്ധം നടത്തുന്ന റഷ്യയിൽ നിന്നും കൂസലില്ലാതെ എങ്ങനെ എണ്ണ വാങ്ങാൻ കഴിയുന്നുവെന്നും ട്രംപ് ചോദിച്ചു. എക്സ് പോസ്റ്റിലാണ് ട്രംപിൻ്റെ മുന്നറിയിപ്പ്.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ റഷ്യയെ യുക്രെയ്നെതിരായ യുദ്ധത്തിന് സഹായിക്കുന്നുവെന്ന് ആരോപണം നേരത്തെയും യുഎസ് ഉയർത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്നും അല്ലെങ്കിൽ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പും നൽകിയിരുന്നു. ഫോക്സ് ന്യൂസിൻ്റെ "സൺഡേ മോർണിംഗ് ഫ്യൂച്ചേഴ്‌സിന്" നൽകിയ അഭിമുഖത്തിൽ വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറായിരുന്നു ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. ഇന്ത്യയുമായും നരേന്ദ്ര മോദിയുമായും മികച്ച ബന്ധം പുലർത്താൻ യുഎസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ ഏർപ്പെടുത്തതിന് പിന്നാലെയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന മുന്നറിയിപ്പ് ട്രംപ് നൽകിയത്.

SCROLL FOR NEXT