മൊസ്സാദ് അംഗം (ഫയൽ ചിത്രം) Source: The Times Of Israel
WORLD

ഇറാനില്‍ രണ്ട് മൊസാദ് അംഗങ്ങള്‍ കൂടി പിടിയില്‍; 200 കിലോഗ്രാം സ്‌ഫോടക വസ്തുക്കളും 23 ഡ്രോണുകളും പിടിച്ചെടുത്തു

ജൂണ്‍ 13ന് ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ മൊസാദിനും പങ്കുണ്ടായിരുന്നു.

Author : ന്യൂസ് ഡെസ്ക്

ഇസ്രയേലില്‍ ഇറാന്‍ ആക്രമണം കടുക്കുന്നതിനിടെ ടെഹ്‌റാന്‍ പ്രവിശ്യയില്‍ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ രണ്ട് അംഗങ്ങള്‍ കൂടി പിടിയിലായി. 200 കിലോഗ്രാമിലേറെ സ്‌ഫോടക വസ്തുക്കളും 23 ഡ്രോണുകളും ലോഞ്ചറുകളും ഇവരില്‍ നിന്നും പിടികൂടി. ഒരു നിസ്സാന്‍ പിക്ക്അപ്പ് ട്രക്കും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് വക്താവ് അറിയിച്ചു.

മൊസാദ് ഇറാന്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ട് ആക്രമണം നടത്തിയിരുന്നു. ജൂണ്‍ 13ന് ഇറാനിൽ നടത്തിയ ആക്രമണത്തില്‍ മൊസാദിനും പങ്കുണ്ടായിരുന്നു. ഇറാനുള്ളില്‍ നിന്നുകൊണ്ട് തന്നെ കെട്ടിടങ്ങളും മറ്റും ചെറിയ ഡ്രോണകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.

കഴിഞ്ഞ ദിവസം രണ്ടു പേരെ പിടികൂടിയിരുന്നു. സാവോജ്ബാലാഗ് കൗണ്ടിയിലെ അല്‍ബോര്‍സ് പ്രവിശ്യയില്‍ നിന്നാണ് രണ്ട് പേരെ പിടികൂടിയത്.

ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം രൂക്ഷമാക്കുന്ന ഘട്ടത്തില്‍ കൂടിയാണ് രണ്ട് ഇറാനില്‍ നിന്ന് ഇസ്രയേല്‍ ചാര സംഘടനയുടെ അംഗങ്ങളെ പിടികൂടുന്നത്. ടെല്‍ അവീവിലും ജെറുസലേമിലും ഹൈഫയിലുമടക്കമുള്ള പ്രദേശങ്ങളില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിട്ടുണ്ട് ഇറാന്‍.

അതേസമയം ഇറാനില്‍ ഇതുവരെ 224 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. ഇസ്രയേലില്‍ പത്തില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

SCROLL FOR NEXT