പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ 
WORLD

പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ; ഈ രാജ്യങ്ങളിലുള്ളവർ ഉടൻ തിരികെയെത്താൻ നിർദേശം

ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പാടില്ലെന്നാണ് യുഎഇ പൗരന്മാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

അബുദാബി: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഎഇ മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര പാടില്ലെന്നാണ് യുഎഇ സർക്കാർ പൗരന്മാർക്ക് നിർദേശം നൽകിയിരിക്കുന്നത്.

ഈ രാജ്യങ്ങളിലുള്ള പൗരന്മാർ ഉടൻ തന്നെ യുഎഇയിലേക്ക് തിരികെ മടങ്ങണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ഇറാൻ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎഇ പൗരന്മാർ +971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്.

പൗരന്മാരെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന മുൻകരുതലിൻ്റെ ഭാഗമായാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

SCROLL FOR NEXT