റഷ്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിച്ച് യുക്രെയ്ന്‍. റഷ്യയിലെ നാല് വ്യോമതാവളങ്ങളിലാണ് ഒരേസമയം യുക്രെയ്ൻ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 40 ഓളം യുദ്ധവിമാനങ്ങള്‍ തകർത്തുവെന്നും റിപ്പോർട്ട്.
റഷ്യൻ സ്ട്രാറ്റജിക്, ന്യൂക്ലിയർ ബോംബർ വിമാനങ്ങളെയാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. യുക്രെയ്ന്‍ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എസ്‌ബിയുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആളില്ലാ ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും റിപ്പോർട്ടുണ്ട്.