WORLD

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള ഫയലുകൾ പുറത്തുവിടും; അനുമതി നൽകി യുഎസ് കോടതി

കഴിഞ്ഞ മാസമായിരുന്നു ഫയലുകൾ പുറത്ത് വിടാനുള്ള ബില്ലിൽ ഡൊണൾഡ് ട്രംപ് ഒപ്പുവച്ചത്. ഇതിനുപിന്നാലെയാണ് കോടതി നിതിന്യായ വകുപ്പിന് നിർദേശം നൽകിയത്.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ സിറ്റി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള ഫയലുകൾ പുറത്തു വിടാൻ നിർദേശം നൽകി യുഎസ് കോടതി. കഴിഞ്ഞ മാസമായിരുന്നു ഫയലുകൾ പുറത്ത് വിടാനുള്ള ബില്ലിൽ ഡൊണൾഡ് ട്രംപ് ഒപ്പുവച്ചത്. ഇതിനുപിന്നാലെയാണ് കോടതി നിതിന്യായ വകുപ്പിന് നിർദേശം നൽകിയത്.

എപ്സ്റ്റീന്‍ ഫയല്‍ എന്നറിയപ്പെടുന്ന രേഖകള്‍ക്ക് 20,000 പേജുകളാണ് ഉള്ളത്. അവയില്‍ ചിലതിൽ ഡൊണാൾഡ് ട്രംപിനെ കുറിച്ചും പരാമശം ഉണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എപ്സ്റ്റീൻ നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയാണ്.

പ്രതിയാണ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2006-ൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 2008-ൽ വിചാരണ പൂർത്തിയാക്കിയതുലൂടെ എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2019ൽ മാൻഹട്ടൻ ജയിലിൽ വച്ച് എപ്സ്റ്റീന്‍ ജീവനൊടുക്കിയിരുന്നു.

SCROLL FOR NEXT