WORLD

വിദ്യാര്‍ഥികളുടെ വിസ കാലാവധി 4 വര്‍ഷമാകും, മാധ്യമപ്രവര്‍ത്തകര്‍ക്ക് 240 ദിവസം; വിസ കാലാവധി വെട്ടിക്കുറയ്ക്കാന്‍ യുഎസ് നീക്കം

ചൈനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് 90 ദിവസം മാത്രമേ രാജ്യത്ത് നില്‍ക്കാന്‍ സാധിക്കുകയുള്ളു

Author : ന്യൂസ് ഡെസ്ക്

വിദേശ വിദ്യാര്‍ഥികളുടെ വിസാ കാലാവധി വെട്ടിക്കുറയ്ക്കാന്‍ യുഎസ് നീക്കമെന്ന് റിപ്പോര്‍ട്ട്. വിദേശ വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ യുഎസില്‍ തുടരാനുള്ള സമയം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിസ ചൂഷണം ഇല്ലാതാക്കാനും വിദേശ വിസ ഉടമകള്‍ക്ക് മേല്‍ സര്‍ക്കാരിൻ്റെ ശ്രദ്ധ വർധിപ്പിക്കാനും ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് ബുധനാഴ്ച പറഞ്ഞു.

മുന്‍ ഭരണകൂടം വിദേശ വിദ്യാര്‍ഥികളെ ഏറെ കാലം യുഎസില്‍ തുടരാന്‍ അനുവദിച്ചത് പല സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാക്കിയിട്ടുണ്ടെന്ന് ഡിഎച്ച്എസ് വക്താവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ട്രംപ് ഭരണകൂടം എല്ലാ തരത്തിലുമുള്ള ഇമിഗ്രേഷനും നിയന്ത്രണമേര്‍പ്പെടുത്തുന്ന സാഹചര്യമുണ്ട്. ഇക്കൂട്ടത്തിലാണ് വിസയിലും നിയന്ത്രണങ്ങള്‍ കൊണ്ടു വരാനുള്ള നീക്കം.

മൂന്ന് തരം വിസകള്‍ക്കാണ് നിയന്ത്രണം ബാധകമാവുകയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാര്‍ഥികള്‍ക്കായുള്ള എഫ് വിസകള്‍, അത് നാല് വര്‍ഷത്തേക്കായി ചുരുക്കും. സാംസ്‌കാരിക വിനിമയത്തിലേര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്കായുള്ള ജെ വിസകളും നാലു വര്‍ഷത്തേക്കായി ചുരുക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഐ വിസകള്‍ 240 ദിവസത്തേക്കായി ചുരുക്കും. അത് ജോലി ചെയ്യേണ്ട സാഹചര്യമനുസരിച്ച് വിസ കാലാവധി നീട്ടാനുമാവും. അതേസമയം ചൈനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് 90 ദിവസം മാത്രമേ രാജ്യത്ത് നില്‍ക്കാന്‍ സാധിക്കുകയുള്ളു.

വിദ്യാര്‍ഥി വിസകള്‍ അക്കാദമിക് വര്‍ഷത്തിന് കണക്കാക്കിയാണ് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം സമയത്തിന് പരിധി ഏര്‍പ്പെടുത്തുന്നത് വിദേശ വിദ്യാര്‍ഥികളുടെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. യുഎസിലെ സാധാരണ യുജി ബിരുദത്തിന്റെ കാലാവധിയാണ്. തുടര്‍ പഠനം ആഗ്രഹിക്കുന്നവരെ നാല് വര്‍ഷമെന്ന കാലാവധി വലിയ തോതില്‍ ബാധിക്കും.

യുഎസില്‍ എഫ് വിസയില്‍ 1.6 വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് 2024ലെ കണക്ക്. എന്നാല്‍ വിദേശ വിദ്യാര്‍ഥികള്‍ യുഎസില്‍ അനധികൃതമായി തുടരുന്നതിനായാണ് വിദ്യാര്‍ഥി വിസയെടുത്ത് വരുന്നതെന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്.

SCROLL FOR NEXT