Source: Social Media
WORLD

ഇറാനെ പൂർണമായും തകർത്തു; യുദ്ധത്തിൽ യുഎസിന് വിജയമെന്ന് ട്രംപ്

ഇറാനിൽ ലക്ഷ്യത്തിനരികിലെത്തിയതിന്റെ ആഘോഷങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ട്രംപ്

Author : ന്യൂസ് ഡെസ്ക്

വാഷിങടൺ; ഇറാൻ യുദ്ധത്തിൽ യുഎസിന് സമ്പൂർണ വിജയമെന്ന അവകാശവാദവുമായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ ഇറാൻ തകർന്നടിഞ്ഞു. ഇറാന്റെ മിസൈൽ ശേഖരവും നാവിക-വ്യോമ സേനാവിഭാഗങ്ങളേയും തകർത്തതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാനിൽ ലക്ഷ്യത്തിനരികിലെത്തി. അതിന്റെ ആഘോഷങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ട്രംപ് അറിയിച്ചു.

ഇറാനെതിരായ സൈനിക നീക്കത്തിൽ പങ്കെടുത്ത അമേരിക്കൻ സൈനികരെയും ട്രംപ് അഭിനന്ദിച്ചു. അവരുൾപ്പെടെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ട്. യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. വെനിസ്വേലയിൽ ഓപ്പറേഷൻ നടത്തിയ സൈനികർക്കും ട്രംപിന്റെ പ്രശംസ ലഭിച്ചു. ആർട്ടിമെസ് 2 ദൗത്യത്തിൽ നാസയെ പ്രശംസിച്ചും ട്രംപ് പ്രതികരിച്ചു.

SCROLL FOR NEXT