വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ പൂർത്തിയായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് ടോള്‍ രഹിതമായി തുറക്കുന്നതിനും,യുഎസ് നാവിക ഉപരോധം ഉടനടി നീക്കുന്നതിനും അനുമതി നൽകിയതായും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കപ്പലുകളോട് തയ്യാറാകൂ എന്നും എണ്ണ ഒഴുകട്ടെയെന്നും ട്രംപിന്റെ കുറിപ്പ്. കരാർ വാർത്തകൾ സ്ഥിരീകരിച്ചതിന് പിന്നാലെ 14 ഇന കരാറിലെ നിർദേശങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു.
കരാർ നിർദേശങ്ങൾ;
ലെബനന്‍ ഉള്‍പ്പടെ മേഖലയിലെ സൈനിക നടപടികള്‍ എല്ലാം നിർത്തിവെയ്ക്കണം
ഇറാന് ചുറ്റുമുള്ള മേഖലയില്‍ നിന്ന് യുഎസ് സൈന്യം പിന്മാറണം
ഇറാന്റെ പരമാധികാരത്തിലും ആഭ്യന്തര കാര്യങ്ങളിലും അമേരിക്ക കൈകടത്തരുത്
അന്തിമ ചർച്ചകള്‍ക്ക് മുന്‍പ് ഇറാന്റെ മരവിപ്പിച്ച വിദേശ സ്വത്തുക്കളുടെ പകുതി വിട്ടുകിട്ടണം
ഇറാന്റെ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് മേലുള്ള ഉപരോധം പിന്‍വലിക്കണമെന്നും, പുതിയ ഉപരോധങ്ങള്‍ പാടില്ലെന്നും കരാറില്‍ ധാരണയെന്ന് റിപ്പോർട്ട്
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കരാർ സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇരുരാജ്യങ്ങളുമായുള്ള സമാധാന കരാറില്‍ ജൂണ്‍ 19 വെള്ളിയാഴ്ച ഒപ്പുവച്ചേക്കും. സ്വിറ്റ്സർലന്‍ഡിലെ ജെനീവയില്‍വെച്ച് യുഎസ് വെെസ് പ്രസിഡന്റ് ജെ.ഡി .വാന്‍സ് പങ്കെടുക്കുന്ന പരിപാടിയിലാകും കരാർ ഒപ്പുവയ്ക്കുക.അതേ സമയം ഇറാനെതിരായ ഉപരോധങ്ങള്‍ നീക്കാന്‍ തയ്യാറെന്ന് ബ്രിട്ടനും ജർമനിയും ഫ്രാന്‍സും ഇറ്റലിയും അറിയിച്ചതായാണ് റിപ്പോർട്ട്. യുഎസും അന്താരാഷ്ട്ര ആണവോർജ്ജ സമിതിയുമായി ചേർന്ന് തുടർനീക്കങ്ങളെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ അറിയച്ചു.