ഡൊണാൾഡ് ട്രംപ് Google
WORLD

"അലുമിനിയം, സ്റ്റീൽ ഇറക്കുമതി തീരുവ ഇരട്ടിയാക്കും"; പ്രഖ്യാപനവുമായി ട്രംപ്

തീരുവ ഉയർത്തുന്നതിലൂടെ യുഎസിലെ സ്റ്റീൽ വ്യവസായത്തെ ഉത്തേജിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ട്രംപ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

അലുമിനിയം, സ്റ്റീൽ ഇറക്കുമതി തീരുവ ഇരട്ടിയാക്കുമെന്ന പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നിലവിലുള്ള തീരുവ 25 ശതമാണ്. പ്രഖ്യാപനം വന്നതോടുകൂടി ഇനി മുതൽ 50 ശതമാനം ആയിരിക്കും തീരുവ ചുമത്തുക. തീരുവ ഉയർത്തുന്നതിലൂടെ യുഎസിലെ സ്റ്റീൽ വ്യവസായത്തെ ഉത്തേജിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ട്രംപ് അറിയിച്ചു.

പെൻസിൽവാലയിലെ പിറ്റ്സ്‌ബർഗിൽ നടന്ന റാലിക്കിടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം. സ്റ്റീൽ വ്യവസായരംഗത്ത് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും, പ്രാദേശിക സ്റ്റീൽ വ്യവസായത്തിനും വിതരണത്തിനും വേണ്ട ഉന്നമനത്തിനായി പ്രവർത്തിക്കാനും ഈ നീക്കം സഹായിക്കുമെന്ന് ട്രംപ് അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

2018 ൽ അധികാരമേറ്റപ്പോൾ തീരുവ 25 ശതമാനമാക്കിയതിലൂടെ പിറ്റ്സ്‌ബർഗിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ സ്റ്റീൽ നിർമാതാക്കളായ യുഎസ് സ്റ്റീലിനെ രക്ഷിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് തൻ്റെ പ്രസംഗം ആരംഭിച്ചത്. യുഎസ് സ്റ്റീലിൻ്റെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനമെന്നും ട്രംപ് അറിയിച്ചു.

പുതുക്കിയ തീരുവ ജൂൺ 4 മുതൽ പ്രാബല്യത്തിൽ വരുമെന്നും, രാജ്യത്തെ സ്റ്റീൽ, അലുമിനിയം തൊഴിലാളികൾക്ക് ഇതൊരു സന്തോഷവാർത്ത ആയിരിക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്താൻ പ്രസിഡൻ്റിന് അധികാരമില്ലെന്നായിരുന്നു കോടതി ഉത്തരവിട്ടത്. തീരുവ പ്രഖ്യാപനത്തിലൂടെ ട്രംപ് നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്നും കോടതി അറിയിച്ചിരുന്നു.

തീരുവ ചുമത്തുന്നതിനെതിരെയുള്ള ഫെഡറൽ കോടതി വിധി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്താൻ പ്രസിഡൻ്റിന് അധികാരമില്ലെന്നായിരുന്നു കോടതി ഉത്തരവിട്ടത്.

തീരുവ പ്രഖ്യാപനത്തിലൂടെ ട്രംപ് നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്നും കോടതി അറിയിച്ചിരുന്നു. ട്രംപിൻ്റെ താരിഫ് നയങ്ങൾ സാമ്പത്തിക മേഖലയിൽ കനത്ത പ്രഹരം എൽപ്പിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

യുഎസ് ഗവൺമെൻ്റ് അപ്പീൽ നൽകിയതിനെ തുടർന്ന് ഫെഡറൽ കോടതിയുടെ ഉത്തരവ് അപ്പീൽ കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. മാൻഹട്ടണിലെ അന്താരാഷ്ട്ര വ്യാപാരത്തിന് വേണ്ടിയുള്ള യുഎസ് കോടതിയിലെ മൂന്നംഗബെഞ്ചിൻ്റെ ഉത്തരവാണ് അപ്പീൽ കോടതി മരവിപ്പിച്ചത്.

രാജ്യങ്ങൾക്കു ചുമത്തിയ അധികത്തീരുവകൾ പത്തുദിവസത്തിനകം റദ്ദാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ജൂൺ 9ന് കേസ് വീണ്ടും പരിഗണിക്കും.

കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളിൽ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ അധിക തീരുവ റദ്ദാക്കണം, അല്ലെങ്കിൽ മരവിപ്പിക്കണമെന്നായിരുന്നു ഫെഡറൽ കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.

വിധി മരവിപ്പിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണെന്നു കാട്ടിയാണ് ട്രംപ് ഭരണകൂടം അപ്പീൽ നൽകിയത്. തുടർന്ന് വ്യാപാര കോടതി ഉത്തരവിനെ മണിക്കൂറുകൾക്കം അസാധുവാക്കി.

അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാൻ അപ്പീൽ കോടതി ട്രംപിന് അനുമതി നൽകി. ഇതിനുപിന്നാലെയാണ് ട്രംപ് സ്റ്റീൽ ഇറക്കുമതിയിൽ പുതിയ തീരുവ പ്രഖ്യാപിച്ചത്.

SCROLL FOR NEXT