12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാന്‍, യെമന്‍, ഇറാന്‍ അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിലക്ക്.
കൊളറാഡോയില്‍ ജൂത പ്രതിഷേധക്കാര്‍ നടത്തിയ താല്‍ക്കാലിക ആക്രമണമാണ് ഈ നടപടിക്ക് പ്രേരണയായതെന്ന് ട്രംപ് പറഞ്ഞു.
കൊളറാഡോയിലെ ബൗള്‍ഡറില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ രാജ്യ സുരക്ഷാ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. പുതിയ വിലക്ക് തിങ്കളാഴ്ച മുതില്‍ പ്രാബല്യത്തില്‍ വരും. അഫ്ഗാനിസ്ഥാന്‍, മ്യാന്മാര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരെയാണ് വിലക്കിയത്.
ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനിസ്വേല എന്നീ ഏഴ് രാജ്യങ്ങളിലുള്ളവര്‍ക്ക് താത്കാലിക യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊളറാഡോയിലുണ്ടായ ആക്രമണത്തിന് പിന്നില്‍, കൃത്യമായ പരിശോധനയില്ലാതെ എത്തിയ വിദേശ പൗരന്മാരാണെന്നാണ് ട്രംപിന്റെ വാദം.