ഡൊണാൾഡ് ട്രംപ് Source: X / White house
WORLD

ധന അനുമതി ബില്ലിന് അംഗീകാരം: യുഎസ് ഷട്ട്ഡൗൺ അവസാനിച്ചു

8 ഡെമോക്രാറ്റ് അംഗങ്ങളും ബില്ലിനെ പിന്തുണച്ചതായാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

നാൽപ്പത് ദിവസത്തോളം നീണ്ടു നിന്ന യുഎസ് ഗവൺമെൻ്റിൻ്റെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗൺ അവസാനിപ്പിച്ചു. ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിനായി സെനറ്റിൽ ഒത്തുതീർപ്പ് ആയതിനെ തുടർന്ന് ധന അനുമതി ബിൽ ജനുവരി 31 വരെ അംഗീകരിച്ചു. 8 ഡെമോക്രാറ്റ് അംഗങ്ങളും ബില്ലിനെ പിന്തുണച്ചതായാണ് റിപ്പോർട്ട്.

നിലവിൽ തടസം നേരിട്ട സർക്കാർ പ്രവർത്തനങ്ങൾക്ക് ജനുവരി 31 വരെ സുഗമമായി നടത്തുന്നതിനാവശ്യമായ ഫണ്ട് ഇതുവഴി ലഭ്യമാകും. ഷട്ട്ഡൗൺ മൂലം ശമ്പളം തടസപ്പെട്ടിരുന്ന നിരവധി ഫെഡറൽ ജീവനക്കാർക്കും ഈ കരാർ ആശ്വാസമാകും. ഷട്ട്ഡൗൺ കാരണം നിർത്തിവെച്ചിരുന്ന സർക്കാർ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ മരവിപ്പിക്കാനും ഇതോടെ തീരുമാനമായിട്ടുണ്ട്. അതേസമയം ഡെമോക്രാറ്റുകളുടെ പ്രധാന ആവശ്യമായിരുന്ന ആരോഗ്യ പരിരക്ഷ നികുതി ഇളവ് വിഷയം അടുത്ത മാസം പരിഗണിക്കാമെന്നും ധാരണയായിട്ടുണ്ട്.

SCROLL FOR NEXT