സ്കോട്ട് ബെസ്സന്‍റ്, വ്ളാദിമിർ പുടിൻ Source: Scott Bessant/ Reuters
WORLD

യുഎസും യൂറോപ്പും റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തമാക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി; ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ചുമത്താനും നീക്കം

ഇത് യുക്രെയ്‌നുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ വ്‌ളാദിമിര്‍ പുടിനെ നിര്‍ബന്ധിതനാക്കുമെന്നാണ് സ്‌കോട്ടിന്റെ വാദം.

Author : ന്യൂസ് ഡെസ്ക്

റഷ്യയ്ക്ക് മേല്‍ അധിക സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താന്‍ യൂറോപ്പിനോടും യുഎസ് ഭരണകൂടത്തോടും ആവശ്യപ്പെട്ട് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ്. ഇത് യുക്രെയ്‌നുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ വ്‌ളാദിമിര്‍ പുടിനെ നിര്‍ബന്ധിതനാക്കുമെന്നാണ് സ്‌കോട്ടിന്റെ വാദം.

റഷ്യയില്‍ നിന്നും തുടര്‍ച്ചയായി എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചൈനയെയും ഇന്ത്യയെയും മോശം അഭിനേതാക്കള്‍ എന്നായിരുന്നു അടുത്തിടെ ബെസന്റ് പറഞ്ഞത്.

എന്‍ബിസി ന്യൂസിനോട് ഞായറാഴ്ച സംസാരിക്കവെയാണ് സ്‌കോട്ട് ബെസന്റിന്റെ പ്രസ്താവന. എത്രകാലം യുക്രേനിയന്‍ സൈന്യത്തിന് പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്നും എത്ര കാലം റഷ്യന്‍ സാമ്പദ് വ്യവസ്ഥയ്ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റും എന്നത് സംബന്ധിച്ചുള്ള ഒരു റേസ് ആയി റഷ്യ-യുക്രെയ്ന്‍ യുദ്ധം മാറിയെന്നും ബെസ്സന്റ് പറഞ്ഞു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തിയാല്‍ അത് റഷ്യന്‍ സമ്പദ് വ്യവസ്തയെ ഒരു സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും അത് പുടിനെ സമാധാന ചര്‍ച്ചകള്‍ക്കായി എത്തിക്കുമെന്നുമാണ് ബെസ്സന്റ് പറയുന്നത്.

'റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. പക്ഷെ ഞങ്ങളുടെ യൂറോപ്യന്‍ പങ്കാളികള്‍ കൂടി ഇക്കാര്യത്തില്‍ ഇതുപോലെ ഞങ്ങളെ പിന്തുടരണം,' ബെസ്സന്റ് പറഞ്ഞു.

റഷ്യന്‍ എണ്ണ വാങ്ങുന്നതിനാല്‍ ഇന്ത്യക്കെതിരെ 50 ശതമാനമാണ് നികുതി ചുമത്തിയത്. ചൈനക്കെതിരെ 145 % ലെവി ചുമത്തിയെങ്കിലും 90 ദിവസത്തേക്ക് പിന്നീട് അത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകായിരുന്നു.

SCROLL FOR NEXT