Source: X
WORLD

ഇറാനെതിരെ സൈനിക ആക്രമണങ്ങൾക്ക് സാധ്യതയെന്ന് യുഎസ്; ആഗോള ജഡ്ജിയായി സ്വയം നടിക്കുന്നത് അവസാനിപ്പിക്കണമെന്ന് റഷ്യ

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സമാധാന ബോർഡ് രൂപീകരിച്ചതായി ട്രംപ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ഇറാനെതിരെ സൈനിക ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ. എൻ സെക്യൂരിറ്റി കൌൺസിലിൻ്റെ അടിയന്തര ചർച്ചയിലാണ് ഇക്കാര്യം വ്യക്തമായത്. ഇറാനിൽ അക്രമം വർദ്ധിക്കുമ്പോൾ യുഎസ് കൂടെ നിൽക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതായി യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് പറഞ്ഞു.

എന്നാൽ ഇറാനിലെ യുഎസ് ഇടപെടലിനെ വിമർശിച്ച് റഷ്യ പ്രതികതരിച്ചു. ആഗോള ജഡ്ജിയായി സ്വയം നടിക്കുന്നത് അവസാനിപ്പിക്കാനും അവരുടെ നടപടികൾ അവസാനിപ്പിക്കാനും റഷ്യ യുഎസിനോട് ആവശ്യപ്പെട്ടു, അദ്ദേഹം പറഞ്ഞു. പുതിയ വലിയ തോതിലുള്ള സംഘർഷം തടയണമെന്ന് മോസ്കോ യുഎന്നിലെ 193 അംഗരാജ്യങ്ങളോടും ആവശ്യപ്പെട്ടു. യുഎസ് നടപടികൾ മേഖലയെ കൂടുതൽ രക്തരൂക്ഷിതമായ കുഴപ്പങ്ങളിലേക്ക് തള്ളിവിടുമെന്ന് റഷ്യൻ പ്രതിനിധി പറഞ്ഞു. അത്തരം സംഘർഷങ്ങൾ അതിർത്തികൾക്കപ്പുറത്തേക്ക് എളുപ്പത്തിൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്നും റഷ്യ ചൂണ്ടിക്കാട്ടി.

2,600-ലധികം പേരുടെ മരണത്തിനിടയാക്കിയ രാജ്യവ്യാപകമായ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നത് തടയാൻ എല്ലാ ഓപ്ഷനുകളും മുന്നിലുണ്ടെന്ന് വ്യാഴാഴ്ച യുഎസ് കഴിഞ്ഞ ദിവസം ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഏത് ആക്രമണത്തിനും നിർണായകമായ മറുപടി നൽകുമെന്ന് ടെഹ്‌റാൻ യുഎസിനും മറുപടി നൽകി. യുഎസ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നു എന്ന് ഇറാൻ ആരോപിച്ചു. ഇറാനിയൻ ജനതയുടെ സുഹൃത്തായി സ്വയം ചിത്രീകരിക്കാൻ യുഎസ് ശ്രമിക്കുകയാണെന്നും ഇറാൻ പറഞ്ഞു.

അതേ സമയം പ്രസിഡന്റ് ട്രംപിന്റെ സമ്മർദത്തെത്തുടർന്ന് 800 വധശിക്ഷകൾ നടപ്പാക്കാനുള്ള പദ്ധതി ഇറാൻ നിർത്തിവച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സമാധാന ബോർഡ് രൂപീകരിച്ചതായി ട്രംപ് അറിയിച്ചു. ബോർഡിലെ അംഗങ്ങളെ ഉടൻ പ്രഖ്യാപിക്കും. വധശിക്ഷ നടപ്പിലാക്കാൻ ഇറാൻ തീരുമാനിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും എന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.

SCROLL FOR NEXT