NEWSROOM

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി വിടവാങ്ങി; അന്ത്യം 116ാം വയസിൽ

ടോമിക്കോ ഇറ്റൂക്ക തൻ്റെ ജീവിതകാലത്ത് ലോകമഹായുദ്ധങ്ങൾ, പകർച്ചവ്യാധികൾ, ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയ്ക്ക് സാക്ഷ്യം വഹിച്ചു

Author : ന്യൂസ് ഡെസ്ക്

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് ബുക്കിൽ ഇടം നേടിയ ജാപ്പനീസ് പൗരയായ ടോമിക്കോ ഇറ്റൂക്ക അന്തരിച്ചു. 116ാം വയസിൽ ആഷിയ നഗരത്തിലെ ഒരു നേഴ്സിങ് ഹോമിലാണ് ടോമിക്കോ ഇറ്റൂക്കയുടെ മരണം.

ഒന്നാം ലോക മഹായുദ്ധത്തിന് എട്ട് വർഷങ്ങൾക്ക് മുമ്പ്, 1908 മെയ് മാസത്തിലാണ് ടോമിക്കോ ഇറ്റൂക്ക ജനിച്ചത്. മൂന്ന് സഹോദരങ്ങളിൽ ഒരാളായി ജനിച്ച ടോമിക്കോ ഇറ്റൂക്ക തൻ്റെ ജീവിതകാലത്ത് ലോകമഹായുദ്ധങ്ങൾ, പകർച്ചവ്യാധികൾ, ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയ്ക്ക് സാക്ഷ്യം വഹിച്ചു. 20ാം വയസിൽ വിവാഹിതയായ ഇവ‍ർക്ക് നാല് മക്കളും അഞ്ച് പേരക്കുട്ടികളും ഉണ്ട്. രണ്ടാം ലോക മഹായുദ്ധസമയത്ത് ഇറ്റൂക്ക തൻ്റെ ഭർത്താവിൻ്റെ തുണി ഫാക്ടറിയുടെ ഓഫീസ് കൈകാര്യം ചെയ്തിരുന്നു. 1979ൽ ഭർത്താവ് മരിച്ചതിന് ശേഷം നാരയിൽ തനിച്ചായിരുന്നു താമസം.

കഴിഞ്ഞ വ‍ർഷം ഓഗസ്റ്റിൽ 117ാം വയസിൽ സ്പെയിനിൻ്റെ മരിയ ബ്രന്യാസ് മരിച്ചതിന് ശേഷമാണ് ടോമിക്കോ ഇറ്റൂക്ക ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായത്. 1908 ജൂൺ 8 ന് ജനിച്ച ബ്രസീലിയൻ കന്യാസ്ത്രീ ഇനാ കാനബാരോ ലൂക്കാസാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി.

SCROLL FOR NEXT