NEWSROOM

കോഴിക്കോട് കോഫി ഹൗസിൽ വിതരണം ചെയ്ത സാമ്പാറിൽ പുഴു

കോഴിക്കോട് ബീച്ചിന് സമീപത്തുള്ള കോഫി ഹൗസിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് ഇന്ത്യൻ കോഫി ഹൗസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു. കോഫി ഹൗസിലെ സാമ്പാറിലായിരുന്നു പുഴു. കോഴിക്കോട് ബീച്ചിന് സമീപത്തുള്ള കോഫി ഹൗസിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്.

ALSO READ: കോഴിക്കോട് മുക്കത്ത് ബുള്ളറ്റ് മതിലിൽ ഇടിച്ച് 19 കാരൻ മരിച്ചു

കണ്ണൂർ സ്വദേശികളായ നസൽ, ജിഹാൻ എന്നിവർക്കാണ് സമ്പാറിൽ നിന്ന് പുഴുവിനെ കിട്ടിയത്. ഉടൻ ഇവർ ഇക്കാര്യം ഹോട്ടൽ ജീവനക്കാരെ അറിയിക്കുകയായിരുന്നു.  അതേസമയം പച്ചക്കറിയിൽ നിന്ന് അബദ്ധത്തിൽ വന്നതായിരിക്കാം എന്നാണ് കോഫി ഹൗസ് ജീവനക്കാരുടെ വിശദീകരണം.

SCROLL FOR NEXT