NEWSROOM

ഉച്ച ഭക്ഷണത്തിൽ പുഴു; സംഭവം പൊന്നാനി എംഇഎസ്‌ കോളേജിലെ വനിതാ ഹോസ്റ്റലില്‍

മാസങ്ങൾക്ക് മുൻപ് ഇവിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ കോളേജ് അധികൃതർ ഇടപെടുന്നില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കോളേജ് ഹോസ്റ്റലിലെ ഉച്ച ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കണ്ടെത്തി. പൊന്നാനി എംഇഎസ്‌ കോളേജിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ഉച്ചയ്ക്ക് ലഭിച്ച ഊണിൽ നിന്നാണ് മൂന്ന് വിദ്യാർഥികൾക്ക് പുഴുക്കളെ ലഭിച്ചത്. മാസങ്ങൾക്ക് മുൻപ് ഇവിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ.  സംഭവത്തിൽ കോളേജ് അധികൃതർ ഇടപെടുന്നില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.

Read More: സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ എണ്ണത്തിൽ കുറവ്; ഇന്ത്യയിലെ ഗ്രാമങ്ങൾ പ്രതിസന്ധിയിൽ

സംഭവത്തിൽ ആരോഗ്യ വകുപ്പും ഇടപെടുന്നില്ലെന്ന് പരാതി ഉയർന്നു. എസ്എഫ്ഐ പൊന്നാനി ഏരിയ കമ്മിറ്റിയും കോളേജ് യൂണിറ്റ് കമ്മിറ്റിയും സംഭവത്തിൽ പ്രതിഷേധിച്ചു.

SCROLL FOR NEXT