NEWSROOM

പിറന്നാൾ ആഘോഷത്തിനായി വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കൾ; വാങ്ങിയത് അമ്പൂരിയിലെ ബേക്കറിയിൽ നിന്ന്

അമ്പൂരി സ്വദേശി വിജയനാണ് ചോക്ലേറ്റ് വാങ്ങിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് പിറന്നാൾ ആഘോഷത്തിനായി വാങ്ങിയ ചോക്ലേറ്റിൽ പുഴു. അമ്പൂരി സ്വദേശി വിജയനാണ് ചോക്ലേറ്റ് വാങ്ങിയത്. വീട്ടിലെത്തി കവർ പൊളിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്.ഇന്ന് രാവിലെയാണ് സംഭവം. ചെറുമകൻ്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടാണ് വിജയൻ കേക്കിനൊപ്പം ചോക്ലേറ്റ് വാങ്ങിയത്. കഴിക്കുന്നതായി പൊതി തുറന്നപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്. സംഭവത്തിൽ ആരോഗ്യവകുപ്പിന് പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.

SCROLL FOR NEXT