യോഗി ആദിത് 
NEWSROOM

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി തുടരും; തീരുമാനം രണ്ട് ദിവസം നീണ്ട ബിജെപി യോഗത്തിൽ

ഉത്തർ പ്രദേശിൽ നിലവിലുള്ള സ്ഥിതി തുടരുമെന്നും വരുന്ന പത്ത് നിയസഭാ മണ്ഡലങ്ങളിൽ വിജയം ഉറപ്പാക്കണമെന്നും അമിത് ഷാ രണ്ട് ദിവസം നീണ്ടു നിന്ന ബിജെപി യോഗത്തിൽ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റില്ല. ഉത്തർ പ്രദേശിൽ നിലവിലുള്ള സ്ഥിതി തുടരുമെന്നും വരുന്ന ഉപതെരഞ്ഞെടുപ്പില്‍ പത്ത് നിയസഭ മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കണമെന്നും അമിത് ഷാ രണ്ട് ദിവസം നീണ്ടു നിന്ന ബിജെപി യോഗത്തിൽ വ്യക്തമാക്കി. രണ്ട് ദിവസം നീണ്ടു നിന്ന ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൻ്റെ പ്രധാന അജണ്ട ഇതായിരുന്നു. ആര്‍എസ്എസ് ഇടപെടലിലാണ് യോഗിയോടുള്ള നിലപാട് ബിജെപി മയപ്പെടുത്തിയതെന്നാണ് സൂചന. യോഗിക്കെതിരെ പട നയിച്ച ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയോട് പരസ്യ പ്രസ്താവന പാടില്ലെന്നും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു.

ഉത്തർ പ്രദേശില്‍ ഏറ്റ തിരിച്ചടി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ യോഗത്തിൽ ഏറ്റു പറഞ്ഞു. ജനോപകാരപ്രദമായ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിൽ വിജയിച്ചില്ലെന്നും, എന്നാൽ, പ്രതിപക്ഷം നടത്തിയ വ്യാജപ്രചരണം ഫലം കണ്ടെന്നും സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സംഖ്യത്തെ വില കുറച്ച് കണ്ടത് ദോഷം ചെയ്തെന്നും യോഗി പറഞ്ഞു.

രണ്ടു ദിവസം നീണ്ടു നിന്ന ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം അവസാനിച്ചു. ഭരണ മികവ് ഉറപ്പാക്കണമെന്നും വരുന്ന നിയസഭ ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കണമെന്നും മോദി പറഞ്ഞു. പാർട്ടിയും ഭരണവും ഏകോപിപ്പിച്ച് കൊണ്ടുപോകണമെന്ന് ജെ.പി. നദ്ദയും നിർദ്ദേശിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലേക്ക് ജില്ലാ ചുമതലക്കാരായി കേന്ദ്രമന്ത്രിമാരെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിലും, പാര്‍ട്ടിയിലും മാറ്റം ഉണ്ടായേക്കുമെന്ന സൂചനയും ബിജെപി കേന്ദ്ര നേതൃത്വം നല്‍കുന്നുണ്ട്.

SCROLL FOR NEXT