NEWSROOM

മലപ്പുറത്ത് ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം മൂത്തേടം വെള്ളാരമുണ്ട കിഴക്കേതിൽ സുരേഷ് (47) ആണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്


മലപ്പുറത്ത് ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം മൂത്തേടം വെള്ളാരമുണ്ട കിഴക്കേതിൽ സുരേഷ് (47) ആണ് മരിച്ചത്. നിലമ്പൂരിലെ എടക്കരയിലാണ് സംഭവം.

ALSO READ: ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ; ജിമ്മിലെ മറ്റൊരു ട്രെയിനർ പിടിയിൽ


വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു യുവാവ് കുഴഞ്ഞ് വീണത്. ഷട്ടിൽ കളിക്കിടെ കുഴഞ്ഞു വീണ സുരേഷിനെ ഉടൻ എടക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.


SCROLL FOR NEXT