തൊടുപുഴയിൽ നിന്നും ബൈക്കിൽ നഗ്നനായി നഗരമധ്യത്തിലൂടെ ബൈക്കോടിച്ച് യുവാവ്. തൊടുപുഴയിൽ നിന്നും ബൈക്കിൽ നഗ്നനായി വന്ന യുവാവിന്റെ ദൃശ്യം പെരുമ്പാവൂർ നഗരത്തിൽ വച്ചാണ് ചിലർ പകർത്തിയത്.
ഇന്നലെ രാത്രി ഒരു മണിയോടെ പെരുമ്പാവൂർ ഗാന്ധി സ്ക്വയറിൽ വച്ച് ഇയാളെ കണ്ട മറ്റ് ചില യുവാക്കളാണ് ഇവരുടെ ബൈക്കിൽ പിന്തുടർന്ന് ദൃശ്യം പകർത്തിയത്. നഗ്നനായി ബൈക്കോടിച്ചിരുന്ന യുവാവ് പിന്നീട് ആലുവ ഭാഗത്തേക്ക് അമിതവേഗത്തിൽ വാഹനം ഓടിച്ച് പോയി. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.