NEWSROOM

പാർലമെന്‍റിന് മുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്

പരുക്കേറ്റ ജിതേന്ദ്രയെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

പാർലമെന്റിന് സമീപം ആത്മഹത്യാ ശ്രമം. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശി ജിതേന്ദ്രയാണ് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. പരുക്കേറ്റ ജിതേന്ദ്രയെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


റെയില്‍ ഭവന് സമീപമുള്ള റൗണ്ട്എബൗട്ടില്‍ വെച്ചായിരുന്നു ജിതേന്ദ്രയുടെ തീകൊളുത്തിയുള്ള ആത്മഹത്യാ ശ്രമം. ലോക്കൽ പൊലീസും റെയിൽവേ പൊലീസും ചില പ്രദേശവാസികളും ചേർന്ന് ഉടൻ തന്നെ തീ അണയ്ക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

SCROLL FOR NEXT