തിരുവനന്തപുരം കഠിനംകുളത്ത് ഗൃഹനാഥനെ നായയെകൊണ്ട് കടിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കഠിനംകുളം സ്വദേശി സമീര്‍ അറസ്റ്റിലായത്. സമീര്‍ നായയുമായി പോകുമ്പോള്‍ സമീപത്തെ കുട്ടികള്‍ കൈവീശി കാണിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഒരു കുട്ടിയുടെ വീട്ടിലെത്തി അച്ഛനെ പട്ടിയെ കൊണ്ട് കടിപ്പിച്ചത്.
ഇതിനുശേഷം ഇതേ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു. കഠിനംകുളം സ്റ്റേഷനില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ് സമീര്‍. കഠിനംകുളം പൊലീസ് സമീറിനെ അറസ്റ്റ് ചെയ്തത്.