NEWSROOM

മലപ്പുറത്ത് ഉത്സവത്തിനിടെ സംഘര്‍ഷത്തിൽ യുവാവിന് വെടിയേറ്റു; ചെമ്പ്രശേരി സ്വദേശി ലുഖ്മാൻ ഗുരുതരാവസ്ഥയിൽ

ഗുരുതരമായി പരിക്കേറ്റ ലുഖ്മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Author : ന്യൂസ് ഡെസ്ക്


മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖ്മാന് കഴുത്തില്‍ പരിക്ക്. ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായതോടെ വെടിയുതിര്‍ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ലുഖ്മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. എയര്‍ ഗണും പെപ്പര്‍ സ്പ്രേയും അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.

കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രികളിലും മറ്റുമായി ഇരുപതോളം പേര്‍ ചികിത്സയിലുണ്ട്.

SCROLL FOR NEXT