NEWSROOM

കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് ജീവനൊടുക്കി; മരിച്ചത് അമ്പലവയൽ സ്വദേശി ഗോകുൽ

രാവിലെയോടെ സ്റ്റേഷനിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഗോകുലിനെ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമ്പലവയൽ, നെല്ലാറച്ചാൽ സ്വദേശി ഗോകുലാണ് മരിച്ചത്. രാവിലെയോടെ സ്റ്റേഷനിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഗോകുലിനെ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 27 ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടി മിസ്സ്‌ ആയതായി പരാതി കിട്ടിയിരുന്നു എന്ന് വയനാട് എസ് പി വ്യക്തമാക്കി. ഇന്നലെയാണ് കോഴിക്കോട് നിന്ന് പെൺകുട്ടിയെയും ഗോകുലിനെയും പിടികൂടിയത്. രാത്രി 11 മണിയോടെ പെൺകുട്ടിയെ സഖിയിലേക്ക് മാറ്റിയിരുന്നു.

യുവാവിനെ കൂടുതൽ ചോദ്യം ചെയ്യാൻ സ്റ്റേഷനിൽ തന്നെ നിലനിർത്തുകയായിരുന്നു. കേസിൽ ഗോകുലിനെ പ്രതി ചേർത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഗോകുൽ ബാത്‌റൂമിൽ പോകുമ്പോൾ ഗാർഡ് കൂടെ ഉണ്ടായിരുന്നു. വിളിച്ചിട്ട് ഡോർ തുറക്കാത്തതിനെ തുടർന്ന് ഷർട്ട്‌ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും എസ്‌പി കൂട്ടിച്ചേർത്തു. 



(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT