ഷാൻ അരുവിപ്ലായ്ക്കൽ 
NEWSROOM

പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി അറസ്റ്റിൽ

15 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്

Author : ന്യൂസ് ഡെസ്ക്

പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ. ഇടുക്കി ജില്ലാ സെക്രട്ടറി ഷാൻ അരുവിപ്ലായ്ക്കൽ  (35) ആണ് അറസ്റ്റിൽ ആയത്. വണ്ടിപ്പെരിയാർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 15 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പീരുമേട് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മൂന്ന് വർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് 13 വയസുണ്ടായിരുന്ന പെണ്‍കുട്ടിയെ ഷാന്‍ അരുവിപ്ലായ്ക്കൽ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.  പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മയുമായി ഷാനിന് ബന്ധമുണ്ടായിരുന്നു.  ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ പെൺകുട്ടി പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് ചൈല്‍ഡ് ലൈന്‍ പൊലീസില്‍ റിപ്പോർട്ട് ചെയ്യുകയും വണ്ടിപ്പെരിയാർ പൊലീസ് ഷാനിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

SCROLL FOR NEXT