NEWSROOM

പാലക്കാട് രാഹുലിൻ്റെ സ്ഥാനാർഥിത്വത്തിൽ എതിർപ്പ് മുറുകുന്നു; യൂത്ത് കോൺഗ്രസ് നേതാവ് എ. കെ. ഷാനിബ് പാർട്ടി വിടാനൊരുങ്ങുന്നു

രാഹുലിന്റെ സ്ഥാനാർഥിത്വത്തിൽ കൂടുതൽ പേർക്ക് പ്രതിഷേധമുണ്ടെന്നും ഷാനിബ് പറയുന്നു

Author : ന്യൂസ് ഡെസ്ക്



പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിൽ എതിർപ്പ് മുറുകുന്നു. രാഹുലിൻ്റെ സ്ഥാനാർഥിത്വത്തെ ചൊല്ലി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബ് പാർട്ടി വിടാനൊരുങ്ങുന്നു. രാഹുലിന്റെ സ്ഥാനാർഥിത്വത്തിൽ കൂടുതൽ പേർക്ക് പ്രതിഷേധമുണ്ടെന്നും ഷാനിബ് പറയുന്നു.

അതേസമയം ഉപതെരഞ്ഞെടുപ്പിൽ വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കോൺഗ്രസിന് വിജയത്തിൽ കുറഞ്ഞതൊന്നുമില്ലെന്നും, സരിൻ്റെ സ്ഥാനാർഥിത്വം പ്രശ്നമല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.

SCROLL FOR NEXT