കാട്ടാന ആക്രമണത്തിൽ മരിച്ച കണ്ണൻ 
NEWSROOM

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം

കാട്ടാന ആക്രമണത്തിൽ മരിച്ച കണ്ണൻ്റെ കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് ഡീൻ കുര്യാക്കോസ് എംപി

Author : ന്യൂസ് ഡെസ്ക്

കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇടുക്കി ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. കാട്ടാന ആക്രമണം തടയാൻ ഫോറസ്റ്റ് സംഘം ശ്രമിക്കുന്നില്ലെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയത്. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ മരിച്ച കണ്ണൻ്റെ കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഫോറസ്റ്റിൻ്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായെന്നും എംപി കുറ്റപ്പെടുത്തി.

അതേസമയം, ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ആദിവാസി യുവാവ് കണ്ണൻ്റെ സംസ്കാരം ഇന്ന് നടക്കും. അടിമാലി താലൂക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കണ്ണനെ കാട്ടാനക്കൂട്ടം ആക്രമിച്ചത്. വണ്ണാത്തിപ്പാറയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടന കൂട്ടത്തെ തുരത്തുന്നതിനിടയിലാണ് കണ്ണൻ ആനക്കൂട്ടത്തിൻ്റെ ഇടയിൽപ്പെട്ടത്. ഒമ്പത് പിടിയാനകൾ അടങ്ങുന്ന ആനക്കൂട്ടമാണ് മർദിച്ചത്. കാട്ടാന ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ രണ്ടാമത്തെ മരണമാണിത്. വയനാട് സുൽത്താൻ ബത്തേരിയിലും കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ഒരാൾക്ക് മരിച്ചു.

SCROLL FOR NEXT