NEWSROOM

കഞ്ചാവുമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ പിടിയിൽ; കണ്ടെത്തിയത് വീട്ടിൽ നിന്ന്

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ സഹോദരനാണ് പ്രതി നസീബ്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ടയിൽ കഞ്ചാവുമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ പിടിയിൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകനും മുൻ മണ്ഡലം വൈസ് പ്രസിഡന്റുമായ നസീബ് സുലൈമാൻ ആണ് പിടിയിലായത്. നസീബിന്റെ പക്കൽ നിന്നും 300 ഗ്രാം കഞ്ചാവ് പിടികൂടി.

മുൻപും രണ്ട് തവണ കഞ്ചാവ് കേസിൽ ഇയാൾ പിടിയിലായിരുന്നു. സ്ഥിരം കുറ്റവാളി എന്ന നിലയിൽ എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു പ്രതി. നസീബിന്റെ കുമ്പഴയിലെ വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ സഹോദരനാണ് പ്രതി നസീബ്. എന്നാൽ, പ്രതിയെ നേരത്തേ പുറത്താക്കിയതാണെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ നേതൃത്വം അറിയിച്ചു.

SCROLL FOR NEXT