കോഴിക്കോട് നാദാപുരത്ത് സാഹസികയാത്ര നടത്തി യുവാക്കൾ. മറ്റ് വാഹന യാത്രികരുടെ കാഴ്ച മറക്കുന്ന രീതിയിൽ ഫാൻസി കളർ പുക പടർത്തിയായിരുന്നു യുവാക്കളുടെ കാർ യാത്ര. വിവാഹ സംഘം സഞ്ചരിച്ച മൂന്ന് കാറുകളിലാണ് യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര നടത്തിയത്.
Read More: റഷ്യൻ പട്ടാളത്തിലെത്തിയ മലയാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ല; രണ്ടാഴ്ചയായി ഒരു നേരം സൂപ്പ് മാത്രം: ആരോപണവുമായി കുടുംബാംഗങ്ങൾ
നാദാപുരം ആവോലത്ത് നിന്നും പാറക്കടവ് വരെ 5 കിലോമീറ്റർ ദൂരത്തിലായിരുന്നു ഇവർ സഹസിക യാത്ര നടത്തിയത്. മറ്റ് വാഹനങ്ങൾക്ക് സൈഡ് നൽകിയില്ലെന്നും പരാതി ഉയർന്നു. പുക ശ്വസിച്ച മറ്റു യാത്രികർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.