അനു 
NEWSROOM

യുവാവിന്റെ മരണം കോളറ മൂലമെന്ന് സംശയം; കാരുണ്യ മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയിലെ പത്ത് പേർ ചികിത്സയിൽ

ഒപ്പം താമസിച്ചിരുന്ന കുട്ടിക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

നെയ്യാറ്റിന്‍കരയില്‍ വയറിളക്കം ബാധിച്ച് യുവാവ് മരിച്ചത് കോളറ പിടിപെട്ടെന്ന് സംശയം. തൊളിക്കോട് സ്വദേശി അനു ആണ് മരിച്ചത്. നെയ്യാറ്റിന്‍കര തവരവിള കാരുണ്യ മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി അന്തേവാസിയാണ് അനു.

വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് കാരുണ്യ മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയിലെ 10 അന്തേവാസികളാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഒപ്പം താമസിച്ചിരുന്ന കുട്ടിക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.

SCROLL FOR NEXT