NEWSROOM

'വേണ്ടിവന്നാൽ പുറത്തിറങ്ങുമ്പോൾ കൈകാര്യം ചെയ്യും'; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ യൂത്ത് ലീഗ് നേതാവിൻ്റെ ഭീഷണി

ആശുപത്രിയിൽ ഡോക്ടർമാരുടെ അനാസ്ഥ ആരോപിച്ച് ആശുപത്രിക്കു മുന്നിൽ നടത്തിയ സമരത്തിനിടെയായിരുന്നു ലീഗ് നേതാവിൻ്റെ ഭീഷണി

Author : ന്യൂസ് ഡെസ്ക്

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ ഭീഷണിയുമായി യൂത്ത് ലീഗ് നേതാവ്. "ആശുപത്രിൽ വച്ച് കൈകാര്യം ചെയ്താലല്ലേ പ്രശ്നമുള്ളൂ. വേണ്ടിവന്നാൽ പുറത്തിറങ്ങുമ്പോൾ കൈകാര്യം ചെയ്യും", യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് യു.എ.റസാഖ് പറഞ്ഞു.



താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അനാസ്ഥ ആരോപിച്ച് ആശുപത്രിക്കു മുന്നിൽ നടത്തിയ സമരത്തിനിടെയായിരുന്നു ലീഗ് നേതാവിൻ്റെ ഭീഷണി. ഡോക്ടർമാർ തെമ്മാടികളാണെന്നും ആക്ഷേപിച്ചു.

SCROLL FOR NEXT