NEWSROOM

മലപ്പുറത്ത് ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവം: മുഖ്യപ്രതി മിഥിലജ് പിടിയിൽ

വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബെംഗഗളൂരു എയർപോർട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ കേസിലെ മുഖ്യ പ്രതി പിടിയിൽ. പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി മിഥിലാജാണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബെംഗഗളൂരു എയർപോർട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വെടിയേറ്റ ചെമ്പ്രശേരി സ്വദേശി ലുഖ്മാന് കഴുത്തില്‍ പരിക്കേറ്റിരുന്നു.

മാർച്ച് 22നാണ് കേസിനാസ്പദമായ സംഭവം. ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായതോടെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ 15 പ്രതികളെ പാണ്ടിക്കാട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എയര്‍ ഗണും പെപ്പര്‍ സ്പ്രേയും അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. തുടർന്നുണ്ടായ കല്ലേറിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സ്വകാര്യ ആശുപത്രികളിലും മറ്റുമായി ഇരുപതോളം പേര്‍ ചികിത്സയിലായിരുന്നു.

SCROLL FOR NEXT