NEWSROOM

വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; യൂട്യൂബര്‍ അറസ്റ്റില്‍

പാലക്കാട് മണ്ണാർക്കാട് ആണ്ടിപ്പാടം സ്വദേശി ആഷിഖിനെയാണ് (29) മലപ്പുറം കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ബലാത്സംഗ കേസിൽ യൂട്യൂബർ അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് ആണ്ടിപ്പാടം സ്വദേശി ആഷിഖിനെയാണ് (29) മലപ്പുറം കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിർധനയായ യുവതിക്ക് വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്താണ് പീഡനത്തിന് ഇരയാക്കിയത്.

കാടാമ്പുഴ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത് . കൊളത്തൂർ സിഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണ്ണാർക്കാട് നിന്നാണ് ആഷിഖിനെ അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT