NEWSROOM

വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; യൂട്യൂബര്‍ തൊപ്പി കസ്റ്റഡിയിൽ

ലൈസന്‍സ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ ആണ് കണ്ണൂർ കല്ല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ തൊഴിലാളികൾക്ക് നേരെ ചൂണ്ടിയത്

Author : ന്യൂസ് ഡെസ്ക്


വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ യൂട്യൂബര്‍ തൊപ്പി വടകര പൊലീസ് കസ്റ്റഡിയിൽ. ലൈസന്‍സ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ ആണ് കണ്ണൂർ കല്ല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ തൊഴിലാളികൾക്ക് നേരെ ചൂണ്ടിയത്. പരാതിയില്ലാത്തതിനാല്‍ ഇതുവരെ കേസ് എടുത്തിട്ടില്ല.


ഇന്ന് വൈകിട്ട് 5.30യോടെ വടകര ബസ് സ്റ്റാൻ്റിൽ വച്ചായിരുന്നു സംഭവം. വടകര-കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോടേക്ക് പോകുകയായിരുന്ന നിഹാലിൻ്റെ കാറിന് അരികിലേക്ക് അശ്രദ്ധമായി ബസ് എത്തിയെന്നായിരുന്നു ആരോപണം.

തുടർന്ന് ബസിന് പിന്നാലെ പോവുകയും ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികളാണ് തൊപ്പിയെ പൊലീസില്‍ ഏല്‍പ്പിക്കുന്നത്.

SCROLL FOR NEXT