കൊല്ലപ്പെട്ട ഷേയ്ക്ക് റഷീദ് 
NEWSROOM

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവജനവിഭാഗം പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി

ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയിലാണ് മുന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി അംഗത്തിനു നേരെ ആക്രമണം നടന്നത്

Author : ന്യൂസ് ഡെസ്ക്

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവജനവിഭാഗം പ്രവര്‍ത്തകനെ ബുധനാഴ്ച നടുറോഡില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്ന് പൊലീസ്. ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയിലാണ് മുന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി അംഗത്തിനു നേരെ ആക്രമണം നടന്നത്.

ഏകദേശം രാത്രി എട്ടരയ്ക്ക് ആള്‍ത്തിരക്കുള്ള റോഡില്‍ നടന്ന സംഭവം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ഇരയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് യുവജനവിഭാഗം പ്രവര്‍ത്തകന്‍ ഷേയ്ക്ക് റഷീദിനെ,  ഷേയ്ക് ജിലാനി എന്ന വ്യക്തി വെട്ടുകത്തികൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കഴുത്തിനേറ്റ മാരകമായ വെട്ടാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.

പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകത്തിന്‍റെ കാരണം വ്യക്തി വൈരാഗ്യമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും സംഭവത്തിന് പിന്നില്‍ രാഷ്ട്രിയ ലക്ഷ്യങ്ങളില്ലായെന്നും ജില്ലാ പൊലീസ് മേധാവി കാഞ്ചി ശ്രീനിവാസ റാവു പറഞ്ഞു.

SCROLL FOR NEXT