NEWSROOM

യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ; സഖ്യകക്ഷികളുടെ പിന്തുണ വേണമെന്ന് സെലൻസ്കി

യു.എസ് ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ സെലൻസ്‌കി അന്താരാഷ്ട്ര മാധ്യമമായ എബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

റഷ്യയുമായുള്ള യുദ്ധം അവസാനിക്കാൻ സാഹചര്യം തെളിഞ്ഞെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി. അടുത്ത വർഷം യുദ്ധത്തിൻ്റെ അന്ത്യം കാണുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുക്രെയ്ൻ നാറ്റോ അംഗത്വ തീരുമാനങ്ങളിൽ നിന്ന് ഒഴിവായാൽ മാത്രമേ സമാധാന ചർച്ചകൾക്ക് തുടക്കമാകൂവെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു.

റഷ്യയുമായുള്ള യുദ്ധത്തിൻ്റെ അവസാനത്തോട് ഞങ്ങൾ അടുത്തിരിക്കുന്നുവെന്നും സമാധാനം കാണുന്നുവെന്നും യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമർ സെലൻസ്‌കി പറഞ്ഞു. യു.എസ് ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ സെലൻസ്‌കി അന്താരാഷ്ട്ര മാധ്യമമായ എബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ വർഷത്തോടെ യുക്രെയ്നും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകുകയും അടുത്ത വർഷം യുദ്ധത്തിൻ്റെ അന്ത്യം കാണുമെന്നും അദ്ദേഹം പറഞ്ഞു. വാഷിങ്ടണും മറ്റ് സഖ്യകക്ഷികളും യുക്രൈനെ പിന്തുണയ്ക്കുന്നത് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ അഞ്ചിലെ തെരഞ്ഞെടുപ്പിൽ ആരു വിജയിച്ചാലും റഷ്യക്കെതിരെയുള്ള തൻ്റെ വിജയ പദ്ധതി അവതരിപ്പിക്കാൻ വാഷിംഗ്ടണിലേക്കു പോകാനാണ് സെലൻസ്കിയുടെ തീരുമാനം. യുക്രെയ്നിലേക്കുള്ള റഷ്യൻ നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള നടപടിയെ പുടിൻ ഭയക്കുന്നുവെന്നാണ് സെലൻസ്കി പറയുന്നത് .

SCROLL FOR NEXT