ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം പുറത്തു വിട്ടു. ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ നൽകേണ്ട ഫീസ് അഞ്ച് രൂപയിൽ നിന്ന് ആറായി ഉയർത്തി.
നിലവിൽ ഡൽഹിയിലും ബംഗളൂരുവിലും ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസ്,ഡെലിവറി ഫീസ് ,ജിഎസ്‌ടി. റസ്റ്റോറൻ്റ് ചാർജ്,ഹാൻഡ്‌ലിംഗ് ചാർജ് എന്നിവ വ്യത്യസ്തമാണ്. ഫീസ് വർധന മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുവാനാണ് തീരുമാനം.
ഏപ്രിലിൽ സൊമാറ്റോ അതിൻ്റെ ഫാറ്റ്ഫോം ഫീസ് 25 ശതമാനം വർധിപ്പിച്ച് അഞ്ച് രൂപയാക്കിയിരുന്നു. സൊമാറ്റോ ആദ്യം രണ്ട് രൂപയും പിന്നീട് മൂന്നു രൂപയായും ഉയർത്തി. ഫീസ് ഇനത്തിൽ വർധനവ് ഉണ്ടാക്കിക്കൊണ്ട് പ്രതിദിനം ഒന്നരക്കോടിയുടെ ലാഭം ഉണ്ടാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.