Source: News Malayalam 24x7
Onam 2025

കടൽക്കാറ്റേറ്റ് സൂര്യനെ നോക്കി ചിരിക്കുന്ന സൂര്യകാന്തിപ്പൂക്കൾ; തലസ്ഥാനത്ത് നിന്ന് ഒരു ഓണക്കാഴ്‌ച

നേർത്ത കടൽ കാറ്റ്, ഇളം സൂര്യപ്രകാശം. വന്നവരെയൊക്കെയും കണ്ണഞ്ചിപ്പിക്കുന്ന ശോഭയിൽ ഒരു പൂപ്പാടം. കാണുന്നവർക്ക് കണ്ണും മനസും ഒരുപോലെ നിറയും...

ന്യൂസ് ഡെസ്ക്

കടൽ കാറ്റേറ്റ് സൂര്യനെ നോക്കി ചിരിക്കുന്ന സൂര്യകാന്തി പൂക്കൾ. പൂഴി മണ്ണിലെ പോന്നോണ വസന്തം മറ്റെവിടെയുമല്ല തലസ്ഥാനത്തെ തുമ്പയിലാണ്. സെൻ്റ് സേവ്യേഴ്‌സ് കോളേജ് കോമ്പൗണ്ട് ഗ്രൗണ്ടിൽ ആറ് ഏക്കറിലാണ് സൂര്യകാന്തി വിരിഞ്ഞു നിൽക്കുന്നത്.

നേർത്ത കടൽ കാറ്റ്, ഇളം സൂര്യപ്രകാശം. വന്നവരെയൊക്കെയും കണ്ണഞ്ചിപ്പിക്കുന്ന ശോഭയിൽ ഒരു പൂപ്പാടം. കാണുന്നവർക്ക് കണ്ണും മനസും ഒരുപോലെ നിറയും...

മുപ്പതിനായിരത്തോളം സൂര്യകാന്തി പൂക്കളും ഒപ്പം ഇരുപതിനായിരത്തോളം ചെണ്ടുമല്ലിക പൂക്കളും കൃഷി ചെയ്തിട്ടുണ്ട്. ഒരു ഭാഗത്ത് വാടാമല്ലിയും കാണാം.

ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയത് 2020ലെ മികച്ച കർഷകനുള്ള ഹരിത മിത്ര അവാർഡ് ജേതാവ് കൂടിയായ സുജിത്ത് എന്ന വ്യക്തിയാണ്. എട്ട് വർഷമായി സുജിത്ത് പൂകൃഷി ചെയ്യുന്നുണ്ട്.

ദിനംപ്രതി നിരവധി പേരാണ് ഇവിടെയെത്തുന്നത്. വരുന്നവരുടെ ലക്ഷ്യം പൂപ്പാടം കാണുന്നതിനൊപ്പം നല്ല കുറച്ച് നല്ല പടങ്ങൾ എടുക്കുക എന്നതുമാണ്. ഓണക്കാലത്ത് റീൽസ് എടുക്കാനും ഫോട്ടോയെടുക്കാനും സ്ഥലം തപ്പി നടക്കുന്നവർക്ക് മികച്ച ഇടം തന്നെയാണ് ഈ പൂപ്പാടം.

SCROLL FOR NEXT