പാലക്കാട്: നിങ്ങളും ഞങ്ങളുമില്ല, നമ്മളേയുള്ളു... പി. കെ പാറക്കടവിന്റെ കവിതയിലെ ഈ വരികള്‍ അത്ര ഭംഗിയുള്ളതാണ്. പാലക്കാട് നിന്ന് സ്‌നേഹമുള്ള ഒരു കാഴ്ചയുണ്ട് ഇക്കുറി ഓണത്തിന്. ഓണവും നബി ദിനവും ഒരുമിച്ചാണ് മുറിക്കാവ് പ്രദേശത്തെ മനുഷ്യര്‍ ആഘോഷിച്ചത്.
മാവേലിയെ ദഫ് മുട്ടിയാണ് നാട്ടുകാര്‍ വരവേറ്റത്. അതൊരു അസാധ്യ മാതൃകയാണ്. സ്‌നേഹവും സൗഹാര്‍ദവും സമാധാനവും എത്ര വലുതാണെന്ന ഒരു നാടിന്റെ ശബ്ദമാണത്. മുറിക്കാവ് ജുമാഅത്ത് പള്ളിയും കൃഷ്ണപിള്ള വായനശാലയും സംയുക്തമായാണ് രണ്ട് ആഘോഷങ്ങളും സംഘടിപ്പിച്ചത്.