Source: News Malayalam
Onam 2025

അംഗൻവാടിയിലെ ഓണാഘോഷത്തിൽ താരമായത് അമ്മ; സമൂഹമാധ്യമത്തിൽ വൈറലായി കലാപ്രകടനം

കോഴിക്കോട് നാദാപുരത്തെ ഓണാഘോഷത്തിനിടെ വമ്പന്‍ കയ്യടി നേടിയ കലാപ്രകടനമാണ് സാമൂഹ്യ മാധ്യമങ്ങളിലും ഹിറ്റാവുന്നത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മകളുടെ അംഗൻവാടിയിലെ ഓണാഘോഷത്തിൽ പങ്കെടുത്ത അമ്മയുടെ കലാപ്രകടനം വൈറൽ. കോഴിക്കോട് നാദാപുരത്തെ ഓണാഘോഷത്തിനിടെ വമ്പന്‍ കയ്യടി നേടിയ കലാപ്രകടനമാണ് സാമൂഹ്യ മാധ്യമങ്ങളിലും ഹിറ്റാവുന്നത്.

നാദാപുരത്തെ വളയം പഞ്ചായത്തിൽ നിരുവമ്മൽ അങ്കണവാടിയിലാണ് ആവേശകരമായ ഓണാഘോഷം നടന്നത്. മകൾക്കൊപ്പം അംഗൻവാടിയിലെത്തിയ ടിൻ്റു വിജേഷ്,ഒരു മദ്യപാനിയുടെ ഭാവം അഭിനയിച്ച് കാണിച്ചതോടെ കയ്യടികൾ ഉയർന്നു.

ടിൻ്റു വിജേഷിൻ്റെ കലാപ്രകടനം കണ്ട് നിരവധി പേരാണ് നേരിട്ടും, ഫോണിലൂടെയും അഭിനന്ദനം അറിയിക്കുന്നത്. കുട്ടിക്കാലം മുതലേ കലാ മത്സരങ്ങളിൽ പങ്കെടുക്കാൻ ഇഷ്ടമായിരുന്നുവെന്നാണ് വൈറലായതിന് പിന്നാവെ ടിൻ്റു പറഞ്ഞു. ആഘോഷത്തിൻ്റെ ഭാഗമായുള്ള മറ്റു കളികളിലും സജീവമായി പങ്കെടുത്ത ടിൻ്റു വിജേഷ് വളയം ചുഴലിയിലെ സ്ക്കൂളിൽ ഏറെക്കാലം പ്രീ പ്രൈമറി അധ്യാപികയായും ജോലി ചെയ്തിട്ടുണ്ട്.

SCROLL FOR NEXT