NEWS MALAYALAM 24x7 AI Generated Image
Onam 2025

അത്തം തൊട്ട് തിരുവോണം വരെ; പത്ത് ദിവസം പത്ത് തരം ആഘോഷങ്ങള്‍

ഇനിയുള്ള പത്ത് ദിവസങ്ങളില്‍ ഓരോ ദിവസത്തിനും പ്രത്യേകതകളുണ്ട്

Author : ന്യൂസ് ഡെസ്ക്

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായാണ് ഓണത്തെ കാണുന്നത്. ഇന്ന് അത്തം ഒന്ന് തുടങ്ങി, ഇനി പത്താം നാള്‍ തിരുവോണമാണ്. തിരുവോണം വരെ ഇനിയുള്ള പത്ത് ദിവസങ്ങളില്‍ ഓരോ ദിവസത്തിനും പ്രത്യേകതകളുണ്ട്, അതിനെ കുറിച്ച് അറിയാം.

അത്തം

തിരുവോണ ദിനത്തിനു തുടക്കം കുറിക്കുന്നത് ഈ ദിവസമാണ്. വീടിനു മുന്നില്‍ പൂക്കളം ഉണ്ടാക്കി മഹാബലിയെ വരവേല്‍ക്കാന്‍ ആദ്യ ഒരുക്കത്തിനു തുടക്കം കുറിക്കുന്നതും അത്തം ഒന്നിനാണ്. അത്തം മുതല്‍ ആരംഭിക്കുന്ന പൂക്കളം തിരുവോണത്തോടെ മനോഹരമായി മാറുന്നു. പലപ്പോഴും അത്തം ഒന്നിനു ഒരുക്കുന്ന പൂക്കളം തിരുവോണ നാള്‍വരെ ചില വീട്ടുമുറ്റങ്ങളില്‍ കാണാറുണ്ട്. വിശ്വാസം അനുസരിച്ച് ഈ ദിവസം ഒരു കളം പൂവ് എന്നാണ്.

ചിത്തിര

ഓണത്തിന്റെ രണ്ടാം ദിവസം. അത്തത്തിനു ഒരു കളം പൂവാണെങ്കില്‍ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അത് രണ്ട് കളമായി മാറുന്നു. മഹാബലിയോടുള്ള ആദരവ് സൂചിപ്പിക്കുന്നതിനായി വീടും പരിസരവും വൃത്തിയാക്കുകയും മണ്‍കൂനകള്‍ വീടുകളില്‍നിന്ന് മാറ്റുന്നതും ഈ ദിവസത്തിന്റെ പ്രധാന പ്രത്യേകതയായി കണക്കാക്കുന്നു.

ചോതി

ഓണത്തിന്റെ മൂന്നാം ദിവസമായ ചോതി ദിനത്തില്‍ പൂക്കളത്തിന്റെ കളങ്ങളുടെ എണ്ണം കൂടുന്നു. കൂടാതെ ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നതിനായി പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും കുട്ടികള്‍ കളിപ്പാട്ടങ്ങളും വാങ്ങുന്നത് ഈ ദിവസമാണ്. അതുക്കൊണ്ട് തന്നെ ഈ ദിവസം ' ഓണക്കുടുക്ക് ' എന്നാണ് അറിയപ്പെടുന്നത്.

വിശാഖം

യഥാര്‍ത്ഥത്തില്‍ ഓണാഘോഷങ്ങള്‍ തുടങ്ങുന്നതായി പറയുന്നത് വിശാഖം ദിനത്തിലാണ്. ഇതില്‍ പ്രധാനം പരമ്പരാഗത സദ്യയാണ്. 13 സസ്യാഹാര വിഭവങ്ങള്‍ ഈ സദ്യയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. മാത്രമല്ല, ഓണത്തിന്റെ ഭാഗമായി മത്സരങ്ങളും ആഘോഷത്തിനും തുടക്കമാകുന്നു.

അനിഴം

ഈ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ് വള്ളംകളി. അനിഴം ദിനത്തിലാണ് വള്ളംകളിക്ക് മുന്നോടിയായുള്ള പരിശീലനമാരംഭിക്കന്നത്. കൂടാതെ മറ്റ് ദിവസത്തേക്കാള്‍ പ്രധാന്യം ഈ ദിവസത്തിനുണ്ട് വള്ളംകളിയോടുക്കൂടി ഓണത്തിനു അവസാനം കുറിക്കുന്നവരാണ് തെക്കുള്ളവര്‍ എന്ന് പറയുന്നു.

തൃക്കേട്ട

ഓണത്തിന്റെ ആറാം ദിവസമാണ് തൃക്കേട്ട. ഒരു ഒത്തുക്കൂടലിന്റെ ദിനമായാണ് ഈ ദിവസത്തെ കാണുന്നത്. പൂക്കളത്തിനു കൂടുതല്‍ നിറങ്ങളും രൂപങ്ങളും നല്‍കുന്നു.

മൂലം

ആഘോഷങ്ങളെ മറ്റൊരു ഘട്ടത്തിലേക്ക് കൊണ്ടുപ്പോകുന്ന ദിനമാണ് മൂലം. പരമ്പരാഗത കലാരൂപങ്ങലുടെയും ഘോഷയാത്രകളുടെയും തുടക്കം ഈ ദിവസത്തില്‍ നിന്നാണ്. ഇവയില്‍ പ്രധാനമാണ് പുലി കളി . ഓണക്കാലത്ത് കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലാണ് പുലിക്കളിക്ക് പ്രശസ്തം. ചായങ്ങളും വേഷങ്ങളും താളവാദ്യങ്ങളുമാണ് ഇതിനെ മനോഹരനാക്കുന്നത്. കൂടാതെ പല ക്ഷേത്രങ്ങളിലും ആചാരപരമായ ആഘോഷങ്ങള്‍ക്കും തുടക്കമാകുന്നു.

പൂരം

എട്ടാം ദിവസമായ പൂരം നാളില്‍ പൂക്കളത്തിന്റെ നടുവില്‍ മാവേലിയുടേയും ഹിന്ദു ദൈവമായി കണക്കാക്കുന്ന മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെയും പ്രതിമകള്‍ സ്ഥാനം പിടിക്കുന്നു. ഈ പ്രതിമകള്‍ ഓണത്തപ്പന്‍ അല്ലെങ്കില്‍ തൃക്കാക്കരയപ്പന്‍ എന്നാണ് അറിയപ്പെടുന്നത്.

ഉത്രാടം

'ഉത്രാടപ്പാച്ചില്‍' എന്ന് വിളിക്കുന്ന ഒന്‍പതാം ദിവസം ഒരുക്കങ്ങളുടെ തിരക്ക് പിടിച്ച ദിവസമാണ്. മഹാബലി കേരളത്തിലെത്തുന്നു എന്ന് വിശ്വസിക്കുന്ന ഈ ദിവസം ഒന്നാം ഓണമെന്നും അറിയപ്പെടുന്നുണ്ട്. സദ്യ ഒരുക്കല്‍ത്തൊട്ട് അവസാനഘട്ട ആഘോഷങ്ങള്‍ പൂര്‍ത്തികരിക്കുന്നത് തിരുവോണത്തിന്റെ തലേദിവസമായ ഉത്രാടദിനത്തിലാണ്

തിരുവോണം

പത്താം ദിവസമാണ് തിരുവോണം. അതായത് പ്രധാന ആഘോഷം നടക്കുന്ന ദിനം. മനോഹരമായ പൂക്കളമൊരുക്കി പുതുവസ്ത്രങ്ങളുമണിഞ്ഞ് മഹാബലിയെ വരവേല്‍ക്കാനൊരുങ്ങുന്നു. അതുപോലെ വിവിധ കളികള്‍ സംഘടിപ്പിക്കുന്നു.

SCROLL FOR NEXT