Source: Instagram
Onam 2025

ഇപ്പൊ കസറിയില്ലേൽ പിന്നെപ്പൊ! ഇക്കുറിയും ഓണത്തിന് വെറൈറ്റി ലുക്കുകളിൽ പ്രിയ നായികമാർ

സമൂഹമാധ്യമങ്ങളിൽ ഓണാഘോഷത്തിന്റെ ബഹളമാണ്. സെലിബ്രിറ്റികളും അല്ലാത്തവരുമൊക്കെ ഫോട്ടോസ് വാരിയെറിയുകയാണ്. അതില്‍ ചില നായികമാരുടെ ഓണം ലുക്കുകൾ നോക്കാം...

ന്യൂസ് ഡെസ്ക്
മാളവിക മോഹനൻ

മോഹൻലാലിനൊപ്പമുള്ള ഹൃദയപൂർവം സിനിമ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയും വെറൈറ്റി ലുക്കിലാണ് മാളവിക മോഹനൻ ഓണച്ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നിങ്ങൾക്കും കുടുംബത്തിനും ഓണാശംസകൾ എന്ന് കുറിച്ചാണ് മാളവിക ഓണം ലുക്കിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചത്.

നമിത പ്രമോദ്

വളരെ വേറിട്ട വേഷത്തിലാണ് നമിത പ്രമോദ് ഓണം ലുക്ക് ചിത്രങ്ങളിലുള്ളത്. കേരള സാരിക്കൊപ്പം മുടി രണ്ട് ഭാഗത്തായി മെടഞ്ഞിട്ടിരിക്കുന്ന ചിത്രങ്ങളാണ് നമിത പങ്കുവെച്ചത്. ചിത്രങ്ങളിൽ നമിത ഏറെ സന്തോഷവതിയായി കാണാം.

ശ്രിന്ദ

കസവുസാരി അണിഞ്ഞ് വളരെ സുന്ദരിയായിട്ടുള്ള ഓണം ലുക്ക് ചിത്രങ്ങളാണ് ശ്രിന്ദ പങ്കുവെച്ചത്. വെറൈറ്റി കട്ടുള്ള ബ്ലൗസാണ് ശ്രിന്ദ ഫോട്ടോ ഷൂട്ടിൽ ധരിച്ചത്.

രമ്യാ നമ്പീശൻ

ചുവപ്പും പച്ചയും കരയുള്ള സാരിയാണ് രമ്യ നമ്പീശൻ്റെ ഓണം ലുക്ക്. പൂക്കളത്തിനൊപ്പമുള്ള ചിത്രങ്ങളും രമ്യ പങ്കുവെച്ചിട്ടുണ്ട്.

സാനിയ അയ്യപ്പൻ

ഓണത്തിന് കസവുസാരിയുടുത്ത് ഹോട്ട് ലുക്ക് ചിത്രങ്ങളാണ് യുവനടിയും നർത്തകിയുമായ സാനിയ അയ്യപ്പൻ പങ്കുവെച്ചത്. മുല്ലപ്പൂ ചൂടി, കുപ്പിവള അണിഞ്ഞ് സാനിയ പങ്കുവെച്ച ചിത്രങ്ങൾ പാലഡ സ്പോൺസർ ചെയ്ത ഹാപ്പിനെസ് എന്ന ക്യാപ്ഷനോടെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

അനു സിത്താര

ഇക്കുറിയും തനി നാടനാണ് അനു സിത്താരയുടെ ഓണം ലുക്ക്. കറുപ്പ് കരയുള്ള സാരിയും ബ്ലൗസും ധരിച്ച് പാടത്ത് നിൽക്കുന്ന ചിത്രങ്ങളാണ് എല്ലാവർക്കും ഓണാശംസകൾ എന്ന് കുറിച്ച് അനു പങ്കുവെച്ചത്.

അനുശ്രീ

കറുപ്പും സ്വർണനിറവും കലർന്ന കസവുള്ള സെറ്റുമുണ്ടാണ് അനുശ്രീയുടെ ഓണം ലുക്ക്.

അന്ന ബെൻ

കറുപ്പ് സ്ലീവ്ലെസ് ബ്ലൗസ് ധരിച്ച് അതിസുന്ദരിയായാണ് അന്ന ബെന്നിൻ്റെ ഓണം ലുക്ക്.

SCROLL FOR NEXT