ഡിസംബര്‍ മാസം പകുതി തുടങ്ങുമ്പോള്‍ ചാവക്കാട് തിരുവത്രയിലെ ഒരു കൂട്ടം മനുഷ്യര്‍ തീരത്തേക്ക് കണ്ണും നട്ട് കാത്തിരിപ്പ് തുടങ്ങും. കടലാമ മുട്ടയിടാന്‍ വരുന്ന സമയമാണിത്. ജനുവരിയോടെ കടലാമ മുട്ടയിട്ടു തുടങ്ങും. ആ കാത്തിരിപ്പിന് ഇപ്പോള്‍ അര്‍ഥമുണ്ടായിരിക്കുന്നു. കാരണം ഇന്നലെ ഡല്‍ഹിയില്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തില്‍ കടലാമ പരിചണ കേന്ദ്രം തുടങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. പ്രതീക്ഷയിലാണ് തിരുവത്രയിലെ ആ മനുഷ്യര്‍. എന്നാല്‍ കേരളത്തെ മുഴുവന്‍ നിരാശയില്‍ മുക്കിയ ബജറ്റായിരുന്നു കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്. സംസ്ഥാനത്തെ പൂര്‍ണമായി അവഗണിച്ച ബജറ്റ്. കിട്ടിയതാകട്ടെ, തീരദേശ ആമ സംരക്ഷണ പദ്ധതിയും ഒഡിഷ, ആന്ധ്രപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ധാതു ഖനന ഇടനാഴിയും.
കഴിഞ്ഞ ദിവസം പുറത്തുവിട്ട സാമ്പത്തിക സര്‍വേ പുറത്തുവിട്ട ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഭാഗമുണ്ട്. രാജ്യത്ത് സെക്കന്‍ഡറി വിദ്യഭ്യാസം നേടുന്നവര്‍ 37 ശതമാനം മാത്രമാണ്. അതായത് 60 ശതമാനം പേര്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പഠനവഴിയില്‍ നിന്ന് വഴിമാറിപ്പോകുന്നു എന്ന്. വികസിത ഭാരതം ലക്ഷ്യമിട്ട ബജറ്റില്‍ പ്രാഥമിക കര്‍ത്തവ്യമായി വിദ്യഭ്യാസത്തിന്റെ പ്രസക്തി എടുത്തുപറഞ്ഞാണ് ധനമന്ത്രി ബജറ്റ് തുടങ്ങിയത് തന്നെ. എന്നാല്‍ സാമ്പത്തിക സര്‍വേ എടുത്തുപറഞ്ഞ വിദ്യഭ്യാസ മേഖലയിലെ ഗുരുതര പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന പദ്ധതികള്‍ ഒന്നും പ്രഖ്യാപിക്കപ്പെട്ടില്ല. പ്രാഥമികമായി കുട്ടികളെ സ്‌കൂളുകളിലെത്തിക്കാനുള്ള പദ്ധതികള്‍ ഉണ്ടായില്ല. വികസിത ഭാരതത്തിനായി വിദ്യാര്‍ഥികളുടെ ശേഷി പടുത്തുയര്‍ത്തും എന്ന് പറഞ്ഞ് യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പുകള്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനം മാത്രമായിരുന്നു നടത്തിയത്. പക്ഷേ അതിനുള്ള ഫണ്ടിന്റെ കാര്യത്തില്‍ ഗ്രാന്റ് ലഭ്യമാക്കും എന്ന് മാത്രമായിരുന്നു സൂചന.
കണക്കുകളിലെ ഗിമ്മിക്കുകളായിരുന്നു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിന്റെ പ്രത്യേകത. അടിസ്ഥാനപരമായി ഒരു സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ വിലയിരുത്തലുകളുടെയും പ്രതിവിധി നിര്‍ദ്ദേശങ്ങളുടെയും അഭാവമായിരുന്നു നിഴലിച്ചിരുന്നത്
സംസ്ഥാനത്തിന്റെ ധനസ്ഥിതി നോക്കി കൈകെട്ടി ഇരിക്കാന്‍ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. കഴിഞ്ഞ ആറേഴ് വര്‍ഷത്തെ ബജറ്റുകളിലെ കണക്കെടുത്താല്‍ ഇത് മനസ്സിലാകും. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ അതും അസ്ഥാനത്തായി. കടുത്ത അവഗണനായിരുന്നു ഇത്തവണയും സംസ്ഥാനത്തോട്. കര്‍ണാടകയിലും തമിഴ്നാട്ടിലുമടക്കം ഏഴ് അതിവേഗ റെയിലുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ ഉള്‍പ്പെടുത്തിയില്ല. എയിംസും പ്രഖ്യാപിച്ചില്ല. വിഴിഞ്ഞം പദ്ധതിയെയും തീര്‍ത്തും അവഗണിച്ചു. കേരളം ആവശ്യപ്പെട്ട പ്രത്യേക പാക്കേജും അനുവദിച്ചില്ല. ഇ. ശ്രീധരന്റെ അതിവേഗ റെയിലോ സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ആര് ടിഎസോ കേന്ദ്ര ബജറ്റില്‍ ഇടംപിടിച്ചില്ല. മൂന്ന് ആയുര്‍വേദ എയിംസുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലുണ്ടോ എന്ന് വ്യക്തമല്ല. നാളികേരം, കശുവണ്ടി, കൊക്കോ എന്നിവയ്ക്കായുള്ള പദ്ധതികളും സംസ്ഥാനത്തിന് ഗുണകരമാകും. ഗ്രാമീണ വനിതാസംരഭകര്‍ക്ക് ഷീ മാര്‍ട്ടും എല്ലാ ജില്ലകളിലും പെണ്‍കുട്ടികളുടെ ഹോസ്റ്റലും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി ഗ്രാന്റിനത്തില്‍ ലഭിക്കും. കേരളത്തോടുള്ള അവഗണയില്‍ മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടിയപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം എല്ലാവരും മനസ്സില്‍ വെക്കേണ്ടതാണ്, എന്‍ഡിഎ ഭരണം വരട്ടെ, എല്ലാം ശരിയാകും എന്ന്. അദ്ദേഹം പിന്നെ എന്ത് പറയാനാണ്.
ഇനിയുള്ള അഞ്ചുവര്‍ഷം കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് എത്ര പണം കിട്ടുമെന്ന് തീരുമാനിക്കുന്നത് ധനകാര്യ കമീഷന്റെ ശുപാശകളിലാണ്
35,33,150 കോടി രൂപയാണ് രാജ്യത്തിന്റെ റവന്യൂ വരുമാനം ഇത് കഴിഞ്ഞ വര്‍ഷം 33,423,323 കോടി ആയിരുന്നു. 2025-2026 ലാകട്ടെ 34,20,409 കോടിയും. അതായത് കേന്ദ്ര മന്ത്രിമാരുടെ വാചാടോപങ്ങളല്ലാതെ കുറച്ചു വര്‍ഷമായി രാജ്യത്തിന്റെ ധനസ്ഥിതി മരവിപ്പിലാണ എന്നതാണ് സത്യം. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവുമായി ബന്ധപ്പെട്ട സാമ്പത്തിക അവലോകന ഭാഗത്തില്‍ നിലവിലെ സാമ്പത്തിക വര്‍ഷത്തിലെ 7.4 ശതമാനം വളര്‍ച്ചയ്ക്ക് പുറമേ പുതിയ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയില്‍ ജിഡിപി വളര്‍ച്ച പ്രവചിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ ഇത് ഒരു നല്ല പ്രകടനമായി തോന്നാമെങ്കിലും ഇതിന്റെ മറുവശം കൂടി നോക്കാം. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ 2025-26 കാലയളവിലെ നാമമാത്ര ജിഡിപി വളര്‍ച്ച വെറും 8 ശതമാനമാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഇക്കാലയളവില്‍ 6.5 ശതമാനം കണ്ട് ഇടിഞ്ഞുവെന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ ജിഡിപി വളര്‍ച്ചയിലെ നിരര്‍ത്ഥകത നമുക്ക് ബോധ്യപ്പെടും. അതായത് 8 ശതമാനം നാമമാത്ര ജിഡിപി വളര്‍ച്ചയും 6.5 ശതമാനം രൂപയുടെ മൂല്യത്തകര്‍ച്ചയും അര്‍ത്ഥമാക്കുന്നത് ഡോളര്‍ ജിഡിപി വളര്‍ച്ച കേവലം 1.5 ശതമാനം മാത്രമാണെന്നതാണ്. ഇത്തരത്തില്‍ കണക്കുകളിലെ ഗിമ്മിക്കുകളായിരുന്നു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിന്റെ പ്രത്യേകത. അടിസ്ഥാനപരമായി ഒരു സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ വിലയിരുത്തലുകളുടെയും പ്രതിവിധി നിര്‍ദ്ദേശങ്ങളുടെയും അഭാവമായിരുന്നു നിഴലിച്ചിരുന്നത്.
രാജ്യത്ത് സെക്കന്‍ഡറി വിദ്യഭ്യാസം നേടുന്നവര്‍ 37 ശതമാനം മാത്രമാണ്
ഇനിയുള്ള അഞ്ചുവര്‍ഷം കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് എത്ര പണം കിട്ടുമെന്ന് തീരുമാനിക്കുന്നത് ധനകാര്യ കമീഷന്റെ ശുപാശകളിലാണ്. കഴിഞ്ഞ 15ാം ധനകമ്മീഷന്‍ 1.93 ശതമാനം മാത്രമാണ് കേരളത്തിന് അനുവദിച്ച നികുതി വിഹിതം. ഇത്തവണ 2.79 ശതമാനത്തിന് അര്‍ഹതയുണ്ടെന്നാണ് കേരളം കമീഷന് മുമ്പില്‍ വാദിച്ചത്. കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന മൊത്തത്തിലുള്ള നികുതി വിഹിതം 42ല്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. അതിന്റെ 2.79 ശതമാനം കിട്ടിയാല്‍ വലിയ നേട്ടമായേനേ. ധനകാര്യ കമീഷന് സംസ്ഥാനം നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ട തുക അനുസരിച്ചാണ് ഇത്തവണ സംസ്ഥാനം ബജറ്റ് തയ്യാറാക്കിയത്. 21000 കോടി രുപയുടെ ധനകാര്യ സ്പെഷ്യല്‍ പാക്കേജിന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. വിഹിതം കുറഞ്ഞതിനാല്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനത്തിന് ഏറെ ബുദ്ധിമുട്ടേണ്ടിവരും. തൊഴിലുറപ്പ് പദ്ധതിക്കുള്ള കേന്ദ്ര വിഹിതം 60 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ത്തണമെന്ന മറ്റൊരു ആവശ്യവും നടപ്പായില്ല. കേന്ദ്രത്തിൻ്റെ നയം വ്യക്തമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വഴി പണം തരാം, സംസ്ഥാന പദ്ധതികള്‍ അവിടെ നില്‍ക്കട്ടെ എന്ന്. രാജ്യത്തിന്റെ ഫെഡറല്‍ ഭരണ തത്വങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന സമീപനം കേന്ദ്രം തുടരുക