ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.
മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവ്വശി ഏറ്റുവാങ്ങി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉർവ്വശിക്ക് അവാർഡ് ലഭിച്ചത്.
മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം വിജയരാഘവൻ ഏറ്റുവാങ്ങി. പൂക്കാലം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്താനാണ് വിജയരാഘവന് അവാർഡ് ലഭിച്ചത്.
മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന് വേണ്ടി അവാർഡ് സംവിധായകൻ ക്രിസ്റ്റോ ടോമി ഏറ്റുവാങ്ങി.
മികച്ച എഡിറ്റർക്കുള്ള ദേശീയ പുരസ്കാരം മിഥുൻ മുരളി ഏറ്റുവാങ്ങി. പൂക്കാലം എന്ന ചിത്രത്തിലെ ഏഡിറ്റിങ്ങിനാണ് പുരസ്കാരം. ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവന് മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
ചെറുവയൽ രാമൻ്റെ കഥ പറഞ്ഞ "നെകൽ" എന്ന ചിത്രത്തിന് നോണ്‍ ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം നേടിയ എം.കെ. രാമദാസ് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി.