സൽമാൻ ഖാൻ Source: X/ Salman Khan
PHOTO GALLERY

"ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൽമാൻ ഖാൻ | PHOTO GALLERY

നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ.

ന്യൂസ് ഡെസ്ക്
സൽമാൻ ഖാൻ

എന്നാലും പ്രത്യക്ഷത്തിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും താരം നേരിടുന്നില്ല. ട്രൈജമിനൽ ന്യൂറാൾജിയ, ബ്രെയിൻ അന്യൂറിസം, ആർട്ടീരിയോവീനസ് തകരാറ് എന്നീ അസുഖങ്ങൾ തന്നെ അലട്ടുന്നുണ്ടെന്നാണ് പ്രിയനടൻ വെളിപ്പെടുത്തിയിരിക്കുന്നത്.

സൽമാൻ ഖാൻ

എവിഎം എന്നത് രക്തക്കുഴലുകളിൽ അപൂർവവും അസാധാരണവുമായ തടസം സൃഷ്ടിക്കുന്നതാണ്. ഇത് സാധാരണ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

സൽമാൻ ഖാൻ

2017ൽ ദുബായിൽ വെച്ച് നടന്ന 'ട്യൂബ് ലൈറ്റ്' എന്ന സിനിമയുടെ പ്രമോഷണൽ ചടങ്ങിനിടെയാണ് ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സൽമാൻ ഖാൻ ആദ്യമായി സംസാരിച്ചത്.

സൽമാൻ ഖാൻ

2011ല്‍ ബോഡിഗാര്‍ഡ് സിനിമയുടെ സമയത്ത് താരം അമേരിക്കയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഏറ്റവും വേദനാജനകമായ രോഗങ്ങളില്‍ ഒന്നാണ് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ.

സൽമാൻ ഖാൻ

മുഖത്തുള്ള ഒരു പ്രധാന നാഡിയായ ട്രൈജെമിനല്‍ നാഡിയില്‍ ഉണ്ടാകുന്ന രോഗമാണിത്. ചെവിക്ക് അടിയിലോ, താടിയിലോ അല്ലെങ്കില്‍ താടിയുടെ ഒരു ഭാഗത്തോ ആയിരിക്കും സാധാരണ വേദന അനുഭവപ്പെടുന്നത്.

സൽമാൻ ഖാൻ

നാഡികള്‍ തലച്ചോറില്‍ നിന്ന് ആരംഭിക്കുന്ന ഭാഗത്ത് ഉരസുന്നത് മൂലമുണ്ടാകുന്ന അവസ്ഥയെ തുടര്‍ന്നാണ് ഈ രോഗമുണ്ടാകുന്നത്.

സൽമാൻ ഖാൻ

മുഖത്തും തലയിലും കവിളിലും താടിയെല്ലിലും ഒന്ന് സ്പര്‍ശിക്കുമ്പോള്‍ പോലും കടുത്ത വേദന അനുഭവപ്പെടും.

SCROLL FOR NEXT