ജോസഫ് അന്നംകുട്ടി ജോസ് Source: Instagram/ Joseph Annamkutty Jose
PHOTO GALLERY

"ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങ്"; ജോസഫ് അന്നംകുട്ടി ജോസിൻ്റെ 'സിമ്പിൾ' വിവാഹത്തിൻ്റെ ചിത്രങ്ങൾ വൈറൽ

"മുറിവേറ്റ രണ്ടു മനുഷ്യർ ഒരായുസുകൊണ്ട് പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് വിവാഹം"

ന്യൂസ് ഡെസ്ക്

കഴിഞ്ഞ ദിവസമാണ് റേഡിയോ ജോക്കിയും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസിൻ്റെ വിവാഹം നടന്നത്.

പള്ളിയിൽ വെച്ച് നടന്ന വളരെ ലളിതമായ ചടങ്ങിൻ്റെ ചിത്രങ്ങൾ ജോസഫ് അന്നംകുട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. വളരെ വേണ്ടപ്പെട്ടവർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നും ലളിതമായ ചടങ്ങായിരുന്നുവെന്നും ജോസഫ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

തൻ്റെ വിവാഹവിവരം പങ്കുവെച്ചുകൊണ്ട് ജോസഫ് അന്നംകുട്ടി ഇങ്ങനെ കുറിച്ചു, " ഇന്ന് ഞങ്ങൾ വിവാഹിതരായി, വധുവിന്റെ പേര് ആൻ...

എന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം. എന്റെ കുടുംബവും, ആനിന്റെ കുടുംബവും, വിവാഹം നടത്തിയ സുഹൃത്തുക്കളായിട്ടുള്ള പുരോഹിതരും, ഏറ്റവും വേണ്ടപ്പെട്ടവരായ ഈശോയും ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളു...

ആരോ പറഞ്ഞ പോലെ, മുറിവേറ്റ രണ്ടു മനുഷ്യർ ഒരായുസ്സുകൊണ്ട് പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് വിവാഹം."

റേഡിയോ ജോക്കി, എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ജോസഫ് അന്നംകുട്ടി ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 1 മില്യണിലധികം ആളുകൾ പിന്തുടരുന്ന വ്യക്തി കൂടിയാണ് ജോസഫ്.

SCROLL FOR NEXT