കരീന കപൂർ Source : Instagram
PHOTO GALLERY

ഗ്രീസ് വെക്കേഷനില്‍ 'ലുങ്കി ഡാന്‍സ്' ട്വിസ്റ്റ്; ചിത്രങ്ങള്‍ പങ്കുവെച്ച് കരീന കപൂര്‍ ഖാന്‍

മോഡേണ്‍ ലുക്കിന് ഒരു ദേസി ട്വിസ്റ്റ് കൊടുത്തുകൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക്
കരീന കപൂർ

ബോളിവുഡ് നടി കരീന കപൂര്‍ ഖാന്‍ ഗ്രീസില്‍ അവരുടെ വെക്കേഷന്‍ ആഘോഷിക്കുകയാണ്. വെക്കേഷനില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ താരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. മോഡേണ്‍ ലുക്കിന് ഒരു ദേസി ട്വിസ്റ്റ് കൊടുത്തുകൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

കരീന കപൂർ

"ഗ്രീസില്‍ ഒരു ഫണ്‍ ലുങ്കി ഡാന്‍സ് നടത്തി", എന്ന ക്യാപ്ക്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ഷാരൂഖ് ഖാന്റെ പ്രശസ്ത ഗാനമായ 'ലുങ്കി ഡാന്‍സിനെ' പരാമര്‍ശിച്ചുകൊണ്ട് തമാശ രൂപേണയാണ് താരം പോസ്റ്റ് പങ്കുവെച്ചത്.

കരീന കപൂർ

മഞ്ഞ നിറത്തിലുള്ള ബിക്കിനി ടോപ്പിനൊപ്പം ചെക്ക് സ്‌കേര്‍ട്ടാണ് കരീന ധരിച്ചിരിക്കുന്നത്. ഒരു തൊപ്പിയും സണ്‍ഗ്ലാസും അവര്‍ ധരിച്ചിട്ടുണ്ട്. ഭര്‍ത്താവും നടനുമായി സെയ്ഫ് അലി ഖാന്‍, കുട്ടികളായ തൈമുര്‍, ജെയ് എന്നിവര്‍ക്കൊപ്പമാണ് താരം വെക്കേഷന്‍ ആഘോഷിക്കുന്നത്.

കരീന കപൂർ

സിനിമയിലേക്ക് വരുമ്പോള്‍, മേഘന ഗുല്‍സര്‍ സംവിധാനം ചെയ്യുന്ന 'ദൈര'യാണ് താരത്തിന്റെ പുതിയ പ്രൊജക്ട്. പൃഥ്വിരാജ് സുകുമാരനാണ് നായകന്‍. ഇതൊരു ക്രൈം ത്രില്ലര്‍ ആണെന്നാണ് സൂചന. 'ബക്കിഗം മര്‍ഡേഴ്‌സ്' എന്ന ചിത്രമാണ് അവസാനമായി കരീനയുടേതായി റിലീസ് ചെയ്തത്.

SCROLL FOR NEXT